മദര്‍വെല്‍ ഡയസിസിന്റെ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കുട്ടികളുടെ അഞ്ചുദിസങ്ങളിലായ നടന്ന ധ്യാനം പരിശുദ്ധാത്മ നിറവില്‍ പര്യവസാനിച്ചു. സെഹിയോന്‍ മിനിസ്ട്രി യുകെയുടെ കിഡ്സ് ഫോര്‍ കിംഗ്ഡം പ്രവര്‍ത്തകരായ റവ. സിസ്റര്‍ ഡോ. മീന, സിസ്റര്‍ ആയിഷ, സിജു, ബോണി, യൂജിന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ക്ളാസുകളും, ഗാനങ്ങളും, പ്രോജക്ട് വര്‍ക്കുകളും നടന്നു. കൌമാര പ്രായക്കാരേയും ബാല്യ ദശയിലുള്ളവരേയും ആത്മീയതയുടെ നവ്യാനുഭൂതിയാല്‍ സ്വര്‍ഗീയ ദര്‍ശനങ്ങളുടെയും ഉള്‍ക്കാഴ്ചയുടെയും സാക്ഷ്യങ്ങളുടെയും പുതിയ തീരുമാനങ്ങളുടെയും ഉയരങ്ങളിലേക്ക് ഉണര്ത്തായിരുന്നു ധ്യാനം. ചിലര്‍ക്ക് ഹോം വര്‍ക്കിന് സമ്മാനങ്ങള്‍ ലഭിച്ചപ്പോള്‍ മറ്റു ചിലര്‍ ഇതുവരെ ലഭിക്കാത്ത ദൈവിക ദര്‍ശനവും കാഴ്ചപ്പാടും പരിശുദ്ധാത്മ അനുഭവങ്ങളും ലഭിച്ചുവെന്നുള്ള വലിയ പ്രവചന വചന സാക്ഷ്യങ്ങള്‍ പറഞ്ഞു. ഈ സാക്ഷ്യങ്ങളിലൂടെ മാതാപിതാക്കളും സംഘാടകരും ധ്യാന ടീമംഗങ്ങളും ആത്മാവിന്റെ സ്പര്‍ശനത്തിന്റെ വെളിപ്പെടുത്തലില്‍ കൃതാര്‍ഥരായി.
സീറോ മലബാര്‍ മദര്‍വെല്‍ രൂപത ചാപ്ളെയിന്‍ റവ. ഫാ. ജോസഫ് വെമ്പാടും തറയുടെ നേതൃത്വത്തില്‍ ബ്ളാന്റൈര് ബേണ്‍ ബാങ്കിനടുത്തുള്ള സെന്റ് കുത്ത്ബേര്‍ട്ട് ചര്‍ച്ചില്‍ നടന്ന ക്യാമ്പില്‍ എല്ലാ ദിവസവും വിശുദ്ധ ബലി അര്‍പ്പിക്കപ്പെട്ടു. വൈദിക മേലധ്യക്ഷന്റെ സാന്നിധ്യവും, വിജ്ഞാനപ്രദവുമായ ക്ളാസും ആശിര്‍വാദവും ഏറ്റവും വലിയ ദൈവാനുഗ്രഹമായി ക്യാമ്പില്‍ ലഭിച്ചു.
ഓരോ വ്യക്തിക്കും ഒരു സ്വപ്നമുണ്ടാകണമെന്നും ആ സ്വപ്നം യേശുവിനെ ലൂക്കാ സുവിശേഷം 19 – അദ്ധ്യായത്തിലെ സക്കേവൂസ് കാട്ടത്തിയില്‍ കയറി കണ്ടതുപോലെ യേശുവിനെ കാണുന്നതാകണമെന്നും അതുവഴി യേശു ഹൃദയത്തിലും കുടുംബത്തിലും കടന്നു വന്നു നിങ്ങളുടെ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കുമെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ്, ആഫ്രിക്ക ഭദ്രാസാനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി കുട്ടികളെ ഓര്‍മ്മിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല