1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2011


ബോബി മുക്കാടന്‍

ലിവര്‍പൂള്‍: ഡിസംബര്‍ 2,3,4 തീയ്യതികളില്‍ ഫാദര്‍ അഗസ്റ്റിന്‍ വല്ലൂരാന്‍ വിസിയും ടീമും (മുരിങ്ങൂര്‍ ഡിവൈന്‍ ടീം) നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാനത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. യേശു ക്രിസ്തുവാകുന്ന മൂലക്കല്ലില്‍
കുടുംബങ്ങളെ സ്നേഹത്തില്‍ പണിതുയര്‍തുവാനും കുഞ്ഞുങ്ങളെ യേശുവില്‍ വളര്‍ത്തുവാനും എല്ലാ ദൈവ മക്കളെയും ഈ വചന വിരുന്നിലേക്ക് ഫാ: ബാബു അപ്പാടന്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. സ്പാരോ ഹാള്‍ റോഡില്‍ ഉള്ള സെന്റ്‌ ഫിലോമിനാസ് ആര്‍സി ചര്‍ച്ചണ് ധ്യാന വേദി.

രണ്ടാം തീയ്യതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ പത്ത് വരെയും മൂന്നാം തീയ്യതി
ശനിയാഴ്ച രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് മണി വരെയും നാലാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ രാത്രി എട്ട് മണി വരെയുമാണ് ധ്യാനം നടക്കുന്നത്. ധ്യാനത്തിന്റെ എല്ലാ ദിവസങ്ങളിലും വി. കുര്‍ബ്ബാനയും
ആരാധനയും കുമ്പസാരവും കൌന്‍സിലിങ്ങും ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യേകം നേഴ്സറി സംവിധാനം ഉണ്ടായിരിക്കും. ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷിതമായ കാര്‍ പാര്‍ക്കിംഗ്
സൗകര്യം ഉണ്ടായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ബോബി മുക്കാടന്‍ അറിയിച്ചു.

കൂടുതല്‍ വിഅവരങ്ങള്‍ക്ക്:
ബോബി മുക്കാടന്‍: 07727186192
ടോം തോമസ്‌: 078323475221
സോണിയ ജിജി: 07835140423

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.