മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ആര്‍സി സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള നോമ്പുകാല ധ്യാനം ഇരുപത്തിമൂന്നിന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ധ്യാനം ഇരുപത്തിയഞ്ചാം തീയതി സമാപിക്കും. പ്രശസ്ത വചനപ്രഘോഷകനും വാഗ്മിയുമായ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ആന്റണി പയ്യപ്പള്ളിയും സംഘവുമാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.
വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആണ് ധ്യാനം നടക്കുക. ഇരുപത്തിമൂന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമുതല്‍ രാത്രി ഒന്പതുവരെയും അടുത്ത രണ്ടുദിവസങ്ങളില്‍ രാവിലെ ഒമ്പതരമുതല്‍ വൈകുന്നേരം അഞ്ചുവരെയുമാണ് ധ്യാനം നടക്കുക. ഓശാന ഞായര്‍ തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ ഒന്നാം തീയതി വൈകുന്നേരം അഞ്ച് മുതല്‍ മുതല്‍ പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടക്കും. പെസഹാ വ്യാഴം തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ നാലിന് വൈകുന്നേരം നാലുമുതലും ദുഃഖവെള്ളി ആചരണം ഏപ്രില്‍ ആറിന് വൈകുന്നേരം നാല് മുതലും ഉയിര്‍പ്പ് തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ എല്ലാ സെന്റ് എലിസബത്ത് ദേവാലയത്തില്‍ വെച്ചായിരിക്കും നടക്കുക. നോമ്പിന്റെ എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും വൈകുന്നേരം ആറിന് മലയാളം കുര്‍ബാനയും കുരിശിന്റെ വഴിയും ഉണ്ടായിരിക്കുന്നതാണ്. നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് ആത്മാവിനെ തഴുകി ഉണര്‍ത്തുന്ന വചനാനുഭവങ്ങളില് പങ്കുചേരുവാന്‍ ഏവരെയും ഫാ. സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.
ധ്യാനവേദിയുടെ വിലാസം
സെന്റ് ആന്റണീസ് പ്രൈമറി സ്കൂള്‍
ഡുന്കെറി റോഡ്, വിഥിന്ഷെയര്,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല