1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2012

സോണി സേവ്യര്‍

ക്രിസ്തീയ മൂല്യങ്ങളെ ഒരിക്കല്‍ കൂടി പുതുക്കി പ്രതിഷ്ടിക്കുവാനുള്ള ഈ നോമ്പുകാലത്ത് യേശുനാധന്റെ രക്ഷാകര പീഡകളില്‍ പങ്കുചേരുവാനും നമ്മുടെ ജീവിതത്തെ വിശുദ്ധീകരിക്കുവാനും ത്യാഗത്തിലൂടെയും സഹനത്തിലൂടെയും മാത്രമേ യഥാര്‍ത്ഥ സ്നേഹം പ്രകടിപ്പിക്കാനാകൂ എന്ന തിരിച്ചറിവിലേക്ക് വളരുവാനും നോര്‍ത്താംപ്ട്ടനില്‍ ആത്മാഭിഷേക ധ്യാനം നടത്തപ്പെടുന്നു. ശാലോം താബോര്‍ പാല ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഡോ: ജോണ്‍ ദാസും റവ.ഫാ.ജോമോന്‍ തൊമ്മാനയും നടത്തുന്ന വചനപ്രഘോഷവും ഉണ്ടായിരിക്കുന്നതാണ്. അതിരമ്പുഴ കാരിസ്‌ ഭവന്‍ ധ്യാനകേന്ദ്രത്തിലെ ബിജു കെ ജെ ഗാനശ്രുശ്രൂഷ നയിക്കും.

ധ്യാന ദിവസങ്ങള്‍
മാര്‍ച്ച് 23 വെള്ളി: 10.00 am- 5.00 pm
മാര്‍ച്ച് 24 ശനി: 10.00 am- 5.00 pm
മാര്‍ച്ച് 25 ഞായര: 11 am – 8.00 pm
സ്ഥലം: സെന്റ്‌ ഗഗ്രിഗരീസ്‌ ചര്‍ച്ച് നോര്‍ത്താംപ്ട്ടന്‍, യുകെ, N N3 2HS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.