1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2011

അപ്പച്ചന്‍ കണ്ണഞ്ചിറ

പോന്റെഫ്രാക്റ്റ്: മനുഷ്യമനസ്സ് അനുകമ്പാപൂര്‍വ്വം തുറന്നു കൊടുക്കാതെ നവീകരണം സാധിക്കില്ലെന്നും മനുഷ്യനില്‍ ദെവത്തെ ദര്‍ശിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ സമാധാനം പൂര്‍ണ്ണം ആവുകയുള്ളുവെന്നും പ്രശസ്ത തിരുവചന പ്രഘോഷകന്‍ ഫാ കുര്യന്‍ പുരമO൦. മാനുഷിക അളവുകോലും, കാഴ്ചപ്പാടും മാറ്റി തിരുവചനത്തിലൂടെ നോക്കിക്കാണുവാന്‍ കഴിയുമ്പോള്‍ ആശങ്കയും ആവലാതിയും മാറ്റപ്പെട്ടു അനന്ത കൃപയുടെ അഭിഷേകം ചൊരിയപ്പെടും.

പോന്റെഫ്രാക്ടില്‍ ലോക രക്ഷകന്റെ തിരുപ്പിറവിയുടെ മുന്നോടിയായി ഒരുക്കത്തിനായി നടത്തപ്പെടുന്ന ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന്റെ പ്രഥമ ദിവസത്തെ വചന ശുശ്രുക്ഷ നയിച്ച്‌ സംസാരിക്കുകയായിരുന്നു.ഫാ കുര്യന്‍ പുരമO൦. പുല്ലൂരാമ്പാറ ബഥാനിയ ധ്യാനകേന്ദ്രത്തിന്റെ സ്ഥാപകനും ഡയരക്ടരുമായിരുന്ന കുര്യനച്ചന്റെ ധ്യാനം ഇന്നും നാളെയും പോന്റെഫ്രാക്ടില്‍ തുടരുന്നതായിരിക്കും.

മാനസ്സികമായും , ആത്മീയമായും നവീകരിക്കപ്പെട്ടു കുടുംബം ദെവിക ബന്ധത്തില്‍ സുദ്രുഡമാക്കി സ്വഭവനങ്ങളില്‍ ഈശ്വര കൃപ നിരഞ്ഞുനില്‍ക്കുന്നതിന് ഉതകുന്ന ഈ ശക്തമായ തിരുവചന ശുശ്രുക്ഷയിലേക്ക് എല്ലാ വിശ്വാസികളെയും ചാപ്ലിന്‍ റവ. ഡോ. മാത്യു ചൂരപൊയികയില്‍ സാദരം ക്ഷണിക്കുന്നു.
ധ്യാന സമയ ക്രമം

ഇന്ന് 3 നു ശനി – രാവിലെ 9 .00 മുതല്‍ വൈകുന്നേരം 4 .00 വരെ
നാളെ 4 നു ഞായര്‍ – ഉച്ചക്ക് 12 .00 മുതല്‍ രാത്രി 8 .00 വരെ

വിശദ വിവരങ്ങള്‍ക്ക്

സജി നാരകത്തറ – 07737341249
ടോമി കോലഞ്ചേരി – 0774870832

പള്ളിയുടെ വിലാസം

ST . MICHALE CHURCH , KNOTTINGLEY , WF11 9AQ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.