പ്രസ്ടന്‍ : തിരുവചനത്തിന്റെ ചുരുളുകളില്‍ നിന്ന് ജീവിതത്തിന്റെ പൊരുള്‍ അറിഞ്ഞു മുന്നോട്ടു ചലിക്കുവാന്‍ പ്രശസ്ത ധ്യാന ഗുരു ഫാ. സോജി ഓലിക്കല്‍. ജീവിതത്തിന്റെ ഏത് പ്രതിസന്ധിയിലും പരീക്ഷകളിലും സാന്ത്വനവും ഉത്തരവും നല്‍കുവാന്‍ വിശുദ്ധ വചനത്തിനു മാത്രമേ കഴിയൂ. പ്രസ്ടനില്‍ തിരുപ്പിറവിയുടെ മുന്നോടിയായി നടത്തപ്പെടുന്ന കുടുംബ നവീകരണ ധ്യാനവും, സൗഖ്യ ശുശ്രുക്ഷയും നയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സോജി അച്ചന്‍.
നേരത്തെ ലങ്കാഷയര്‍ അതിരൂപതയുടെ അഭിവന്ദ്യമെത്രാന്‍ റൈറ്റ് റവ. ഡോ.മൈക്കിള്‍ കാംപ്ബെല്‍ വിശുദ്ധബലി അര്‍പ്പിച്ചു പ്രാരംഭ സന്ദേശം നല്‍കി. സീറോമലബാര്‍ സഭാ അംഗങ്ങള്‍ യു.കെയില്‍ ചെയ്യുന്ന പ്രേഷിത ദൗത്യത്തെ പിതാവ് പ്രത്യേകം ശ്ലാഘിച്ചു.
ധ്യാന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക ക്രിസ്റ്റീന്‍ പോഗ്രാം ഉണ്ടായിരിക്കുന്നതാണ്. ധ്യാനദിവസങ്ങളില്‍ കുമ്പസാരത്തിനും, കൗണ്‍സിലിങ്ങിന്നും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഇന്നും നാളെയും കൂടി ത്രിദിന ധ്യാനം തുടരും.
വചന ശുശ്രുക്ഷയില്‍ പങ്കുചേര്‍ന്നു ദൈവീക ചൈതന്യത്തില്‍ നിറയുവാനും, ഈശ്വര കൃപയും അനുഗ്രഹവും പ്രാപിക്കുന്നതിന്നും പാരീഷ് കൗണ്‍സിലിനുവേണ്ടി റവ.ഡോ.മാത്യു ചൂരപൊയികയില്‍ എല്ലാവരെയും ക്ഷണിച്ചു.
ഇന്ന് രാവിലെ 9:30 മുതല്‍ വൈകീട്ട് 6:00 വരെ
നാളെ ഉച്ചക്ക് 1.00 മുതല്‍ വൈകീട്ട് 8:00 വരെ
പള്ളിയുടെ വിലാസം;
സെന്റ് ജോസെഫ്സ് ചര്ച്ച്, കരോളിന്‍ സ്ട്രീറ്റ്, പ്രസ്ടണ്‍, PR1 5UY
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല