ബാസില്‍ഡണ്‍: പ്രശസ്ത തിരുവചന പ്രഘോഷകനും ബര്‍മ്മിങ്ങാം സീറോ മലബാര്‍ അതിരൂപത ചാപ്ലിന്നും, ആല്മീയ ശുശ്രൂഷകനുമായ ഫാ സോജി ഓലിക്കല്‍ നയിക്കുന്ന ത്രിദിന കുടുംബ നവീകരണ ധ്യാനം ഇന്ന് ബാസില്‍ഡണില്‍ തുടങ്ങും. മാനസ്സികമായും, ആത്മീയമായും നവീകരണം പ്രാപിച്ചു, കുടുംബ അന്തരീക്ഷത്തില്‍ സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ക്ഷമയുടെയും ദൈവ കൃപ, അഭിഷേകാന്ഗ്നിയിലൂടെ സ്വന്തമാക്കുവാന്‍ ഈ ത്രിദിന വചന ശുശ്രുക്ഷ അനുഗ്രഹ പ്രദമാവും.
തിരു വചന ശുശ്രുക്ഷയിലൂടെ, നവീകരണവും സമാധാനവും സ്നേഹവും ഐക്യവും കുടുംബങ്ങളില്‍ ഗാഡമായി നിറയുന്നതിനു, ഈ ത്രിദിന കുടുംബ നവീകരണ ധ്യാനത്തില്‍ ആദ്യാന്ത്യം പങ്കുകൊള്ളുവാനും ദൈവീക ചൈതന്യത്തില്‍ നിറയുവാനും, ഈശ്വര കൃപയും അനുഗ്രഹവും ശാന്തിയും പ്രാപിക്കുന്നതിന്നും പാരീഷ് കൌണ്‍സിലിനുവേണ്ടി ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ഇന്നസെന്റ് പുത്തന്‍തറയില്‍ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
ധ്യാന ദിവസങ്ങളില്‍ കൌണ്‍സിലിങ്ങിന്നും കുമ്പസാരത്തിന്നും സൗകര്യം ഉണ്ടായിരിക്കും.
ധ്യാന സമയം:
ഫെബ: 17 വെള്ളി – രാവിലെ 10 .00 മണിമുതല്‍ വൈകുന്നേരം 7 .30 വരെ
ഫെബ: 18 ശനി – രാവിലെ 11 .30 മുതല്‍ ഉച്ച കഴിഞ്ഞ 4 .30 വരെ
ഫെബ: 20 ഞായര്‍ – ഉച്ചക്ക് 1 .00 തുടങ്ങി രാത്രി 10 .00 വരെ
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ഫാ. ഇന്നസെന്റ് പുത്തന്‍തറയില്‍ – 07400847090
ബെന്നി ജോസപ്പ് ഗോപുരന്‍ – 07854885433
ധ്യാന വേദി: സെന്റ് ബാസില്‍ ദി ഗ്രേറ്റ് റോമന്‍ കാത്തോലിക് ചര്‍ച്ച്, ലുഞ്ചേസ് റോഡ്, ബാസില്‍ഡണ്‍ , SS14 1SD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല