ലിജോ പുന്നൂസ്:ബാഗ്ലൂർ വിവേകാനന്ദ കോളേജ് ക്യാമ്പസിലും, എം.ജി റോഡിലടക്കം നടത്തിയ വികൃതികളുടേയും, കുസൃതികളുടേയും ഭൂതകാലക്കുളിര് നൽകുന്ന ഓർമ്മകളുമായി നാല് ദിവസം ആഘോഷിച്ച് ഉല്ലസിക്കാൻ പഴയ യൗവ്വന മനസ്സോടെ സഹപാഠികൾ ഒത്തുചേരുന്നു.
1996-99 ബാച്ചിൽ ബാഗ്ലൂർ സ്വാമി വിവേകാനന്ദ സ്കൂൾ ഓഫ് നേഴ്സിങ് കോളേജിൽ പഠിച്ചിറങ്ങിയ കൂട്ടുകാരുടെ പത്തൊൻപതാമത് സംഗമം കോറോണക്കാലത്തിൻ്റെ പരിമിതി മൂലം എത്തിച്ചേരാൻ സാധിക്കുന്നവരെ വച്ച് നവംബർ1 മുതൽ 4 വരെ യു കെ.യിൽ മാൻസ്ഫീൽഡിലുള്ള YHA യിൽ വച്ച് നടത്തുന്നു. സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
പഴയ ഓർമ്മകളുമായി യു.കെ, സ്വിറ്റ്സർലണ്ട്, അയർലണ്ട്, കാനഡ എന്നിവിടങ്ങളിൽ നിന്ന് പറന്നിറങ്ങുന്ന സുഹൃത്തുക്കൾ പഴയ ഓർമ്മകൾ ഓർത്തെടുക്കാനും, മറക്കാനാവാത്ത അനുഭവങ്ങൾക്കുമായി കാത്തിരിക്കുന്നു. നാട്ടിൽ നടത്തേണ്ട ഈ സംഗമം കോറൊണ മൂലം യുകെയിൽ നടക്കുമ്പോൾ ഇരുപതാമത്തെ സംഗമം നാട്ടിൽ തന്നെ നടത്താൻ കഴിയുമെന്നാണ് കരുതുന്നത്.
ഇത്തവണ എത്തിച്ചേരാൻ സാധിക്കാത്തവരുടെ മനസ്സ് കൊണ്ടുള്ള അദൃശ്യ സാന്നിദ്ധ്യം ഈ സംഗമത്തിൽ തിർച്ചയായും ഉണ്ടാകും. സംഗമത്തിലേക്ക് 1996 – 1999 ബാച്ചിലെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സംഗമവേദിയുടെ വിലാസം:-
YHA Sherwood Forest,
Forest cor,
Edwinstowe,
Mansfield,
NG21 9RN.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല