റിവഞ്ച് പോണിനെതിരെ സര്‍ക്കാര്‍ വക പോസ്റ്റര്‍ പ്രചരണം. പങ്കാളിയുടെ അനുവാദമില്ലാതെ സ്വകാര്യ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് പോസ്റ്റര്‍ പ്രചരണത്തിലൂടെ ബോധവത്ക്കരണം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ബി അവെയര്‍ ബിഫോര്‍ യൂ ഷെയര്‍ – പങ്ക് വെയ്ക്കുന്നതിന് മുന്‍പ് അറിഞ്ഞിരിക്കു എന്ന മുന്നറിയിപ്പുമായാണ് പോസ്റ്ററുകള്‍ ഇറങ്ങിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ ജനങ്ങളുമായി സംവദിക്കുന്നതിന് ലക്ഷ്യം വെച്ചാണ് പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സമാനമായ അനുഭവം നേരിടേണ്ടി വന്നവരുടെ അനുഭവ സാക്ഷ്യങ്ങളും പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തും. പേര് വെളിപ്പെടുത്താതെ മുഖം മറച്ചായിരിക്കും പോസ്റ്ററുകളില്‍ അനുഭവ സാക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തുക.
രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് നിയമം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
യുകെയ്ക്ക് പുറത്തുള്ള വെബ്‌സൈറ്റുകളിലാണ് റിവഞ്ച് പോണ്‍ വീഡിയോകളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവ നീക്കം ചെയ്യിപ്പിക്കുക എന്നതിന് ചെറിയ പ്രയത്‌നങ്ങള്‍ നടത്തിയാല്‍ പോരാ. പങ്കാളിയോടുള്ള ദേഷ്യവും വൈരാഗ്യവും തീര്‍ക്കുന്നതിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളില്‍ പിന്നീട് ദുഖിക്കുന്നവരുടെ അനുഭവ സാക്ഷ്യങ്ങളും സര്‍ക്കാര്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല