സ്വന്തം ലേഖകന്‍: വിവാഹ പന്തലില്‍ നിന്നും കാമുകനെ തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ റിവോള്‍വര്‍ റാണിക്ക് മംഗല്യം. യു.പിയിലെ ബുന്ധേല്‍ഗണ്ഡിലെ വര്‍ഷ സാഹുവിനെയാണ് ആചാര പ്രകാരം കാമുകന് അശോക് യാദവ് താലി ചാര്‍ത്തിയത്. ഞായറാഴ്ച ഹാമിര്‍പൂരിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മെയ് 15ന് അശോക് യാദവിന്റെ വിവാഹത്തിനിടെയാണ് വര്‍ഷയ്ക്ക് റിവോള്‍വര്‍ റാണിയെന്ന പേരു നേടിക്കൊടുത്ത നാടകീയ രംഗങ്ങള്‍ നടന്നത്.
കാമുകനെ സ്വന്തമാക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നപ്പോഴാണ് വര്‍ഷ തോക്കുമായി മണ്ഡപത്തില്‍ എത്തിയത്. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം മറ്റൊരു പെണ്‍കുട്ടിയെ താലികെട്ടാന്‍ ഒരുങ്ങിയ കാമുകനെ വര്‍ഷ തോക്കുചൂണ്ടി വിവാഹ പന്തലില്‍ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.
വിവാഹ വേദിയിലെത്തിയ വര്‍ഷ തോക്കു ചുണ്ടി ”കുറച്ച് നാള് മുമ്പുവരെ ഇയാളും ഞാനും പ്രണയത്തിലായിരുന്നു. മറ്റൊരാളുമായുള്ള കല്ല്യാണത്തിന് ഞാന്‍ സമ്മതിക്കില്ല, അതുകൊണ്ട് അശോകിനെ കൊണ്ടുപോവുകയാണ്” എന്നു പറഞ്ഞ് അശോകിനെ വാഹനത്തില്‍ കയറ്റി സ്ഥാലം വിട്ടു.
എട്ട് വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ വക്കോളമെത്തിയ ശേഷം ബന്ധത്തില്‍ നിന്ന് അശോക് പിന്മാറുകയും മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇയാളെ കണ്ടെത്താന്‍ പല രീതിയില്‍ വര്‍ഷ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ അശോക് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വിവരമറിഞ്ഞപ്പോള്‍ വര്‍ഷ വിവാഹപ്പന്തലില്‍ നിന്ന് അശോകിനെ കടത്തിക്കൊണ്ട് പോകുകയായിരുന്നു.
ഈ ദിവസത്തിനായി താന്‍ ഒരുപാട് കാത്തിരുന്നുവെന്ന് വര്‍ഷ പറയുന്നു. ‘ആദ്യം ഞാന്‍ വിവാഹ പന്തലില്‍ നിന്ന് അശോകിനെ കടത്തിക്കൊണ്ട് വന്നു. പിന്നീട് അശോക് ജയില്‍ മോചിതനാകാന്‍ കാത്തിരുന്നു. ജൂലൈ ഏഴിനാണ് വിവാഹത്തിന് അശോകിന് ജാമ്യം ലഭിക്കുന്നത്,’ വര്‍ഷ പറഞ്ഞു. വഞ്ചനാക്കുറ്റം ആരോപിച്ച് അശോക് വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അശോക് യാദവിന് ജയിലില്‍ പോകേണ്ടി വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല