യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ പിടിച്ചുകൊടുക്കാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം 10 ഒട്ടകങ്ങള്‍. വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ലിന്റെനെ പിടികൂടാന്‍ സഹായിച്ചാല്‍ സമ്മാനമായി 10 പൂവന്‍കോഴികളേയും 10 പിടക്കോഴികളേയും സ്വന്തമാക്കാം. ഭീകരസംഘടനയായ അല്‍ ഖ്വെയ്ദയുടെ ഭാഗമായി സൊമാലിയയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ശബാബ് ആണ് ഈ തമാശ പടച്ചുവിട്ടിരിക്കുന്നത്.
അല്‍ ശബാബിന്റെ ഏഴ് നേതാക്കളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് യു എസ് ഭരണകൂടം ഈയിടെ ലക്ഷക്കണക്കിന് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനോടുള്ള പരിഹാസമായാണ് മുതിര്‍ന്ന ശബാബ് കമാന്റര്‍ ഫൗദ് മുഹമ്മദ് ഖലാഫ് ഈ തമാശ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഒബാമയെ ‘മൂഢന്‍‘ എന്നും ഹിലാരിയെ ‘വയസ്സി‘ എന്നുമാണ് ഖലാഫ് വിശേഷിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല