പറഞ്ഞുവരുമ്പോള്‍ ഇസ്വര്ദത്ത് നക്ക്ചെഡി എന്ന ബിസ്നസ് മാഗ്നറ്റിന് ഒന്നിന്റെ കുറവുമില്ല. പണത്തിന് പണം, സ്വന്തമായൊരു കൂറ്റന്‍ വീട്. ബാങ്കില്‍ ഏതാണ്ട് 250,000 പൗണ്ടിന്റെ നിക്ഷേപം. അങ്ങനെ നോക്കുമ്പോള്‍ കോടീശ്വരനാണ് ഇസ്വര്ദത്ത് നക്ക്ചെഡി. എന്നാല്‍ ചെറിയൊരു പ്രശ്നമുണ്ട്. ആളുടെ വിനോദമെന്ന് പറയുന്നത് മോഷണമാണ്. നല്ല ഒന്നാന്തരം തുകല്‍ ജാക്കറ്റുകള്‍ മോഷ്ടിക്കുന്നതാണ് ഇയാളുടെ വിനോദം.
ഇസ്വര്ദത്ത് നക്ക്ചെഡിയുടെ വീട് റെയ്ഡ് ചെയ്ത പോലീസ് ഏതാണ്ട് നൂറ്റിയൊന്ന് ജാക്കറ്റുകളാണ് കണ്ടെടുത്തത്. എന്നാല്‍ രസകരമായ കാര്യം ഈ ജാക്കറ്റുകളൊന്നും ഇസ്വര്ദത്ത് നക്ക്ചെഡി ഉപയോഗിച്ചിരുന്നില്ല എന്നതാണ്. മോഷ്ടിക്കപ്പെട്ട ജാക്കറ്റുകളുടെ വില നോക്കിയാല്‍ ഇസ്വര്ദത്ത് നക്ക്ചെഡിയുടെ സമ്പാദ്യത്തിന്റെ തൊട്ടടുത്തുപോലുമെത്തില്ല എന്നത് വേറെ കാര്യം. ഏതാണ്ട് 14,000 പൗണ്ടാണ് ജാക്കറ്റുകളുടെ ആകെവില.
ഇസ്വര്ദത്ത് നക്ക്ചെഡി അങ്ങേയറ്റം ഏകാന്തമായ ജീവിതമാണ് നയിച്ചിരുന്നത്. അതുകൊണ്ടാണ് അദ്ദേഹം മോഷ്ടിക്കാന്‍ തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല