ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ഡേര്‍ട്ടി പിക്ചറിന്റെ തമിഴ്-തെലുങ്ക് റീമേക്കില്‍ റിച്ച ഗംഗോപാദ്ധ്യായയാവും നായികയെന്ന് വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി.
എന്നാല്‍ വിവരമറിഞ്ഞ റിച്ച ഞെട്ടി. ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ സില്‍ക്ക് സ്മിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തന്നെയാരും ക്ഷണിച്ചിട്ടില്ലെന്നാണ് റിച്ച പറയുന്നത്. ഇനി ആരെങ്കിലും വിളിച്ചാല്‍ തന്നെ പോകുന്നില്ല. ചുരുക്കത്തില്‍ സില്‍ക്ക് സ്മിതയുടെ വേഷം ചെയ്യാന്‍ റിച്ചയെ കിട്ടില്ല.
ബിക്രം സിംഹ എന്ന ബംഗാളി ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് റിച്ച. മാതൃഭാഷയില്‍ നല്ലൊരു വേഷം ലഭിച്ചതില്‍ അതീവ സന്തോഷവതിയാണ് താരം. സിരുത്തൈ എന്ന തമിഴ്ചിത്രത്തിന്റെ റീമേക്കാണ് ബിക്രം സിംഹ.
വിദ്യ ബാലന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഡേര്‍ട്ടി പിക്ചറിന്റെ തമിഴ് റീമേക്കുമായി ബന്ധപ്പെട്ട് നയന്‍താര, അനുഷ്ക ഷെട്ടി തുടങ്ങിയവരുടെ മുന്‍നിര നായികമാരുടെ പേരുകളും വാര്‍ത്തകളിലിടം നേടിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരിക്കാന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല