1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2016

സ്വന്തം ലേഖകന്‍: റോഡ് മുറിച്ചു കടത്തിവിടും, ഫീസ് അഞ്ചു രൂപ, ഡല്‍ഹിയിലെ റിക്ഷാക്കാരന്റെ കഥ. കനത്ത മഴയെ തുടര്‍ന്ന് മുട്ടൊപ്പം വെള്ളം കയറിയ ഡല്‍ഹിയിലെ ഒരു റോഡിലാണ് റിക്ഷാക്കാരന്‍ തന്റെ പുതിയ സംരഭം തുടങ്ങിയത്. വെള്ളം കെട്ടി നില്‍ക്കുന്ന റോഡ് മുറിച്ചു കടക്കുന്നതിന് ആളൊന്നിന് അഞ്ചു രൂപയാണ് ഇയാള്‍ ഈടാക്കുന്നത്.

മഴവെള്ളം ഓടയിലെ മാലിന്യവുമായി കലര്‍ന്ന് വഴിയില്‍ കെട്ടിനില്‍ക്കുന്നതിനെ തുടര്‍ന്ന് റോഡ് മുറിച്ചു കടക്കാന്‍ യാത്രക്കാര്‍ പാടുപെടുന്നത് കണ്ടതോടെയാണ് ഇദ്ദേഹത്തിന്റെ തലയില്‍ ഇത്തരമൊരു ബുദ്ധി തെളിഞ്ഞത്. രാവന്തിയോളം യാത്രക്കാരുമായി നെട്ടോട്ടമോടുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടിപ്പണമാണ് ഒരു റോഡു മുറിച്ചു കടക്കാന്‍ സഹായിക്കുന്നതിലൂടെ ഈ റിക്ഷാക്കാരന്‍ നേടുന്നത്.

മാലിന്യം നിറഞ്ഞ വെള്ളമാണ് വഴയില്‍ കെട്ടി നില്‍ക്കുന്നത് എന്നതുകൊണ്ടു തന്നെ അഞ്ചു രൂപയ്ക്കു വേണ്ടി ആരും റിസ്‌ക് എടുക്കാന്‍ തയ്യാറാകാത്തതും ഇദ്ദേഹത്തെ ഈ ജോലിയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു. എന്തായാലും വീണത് വിദ്യയാക്കിയ റിക്ഷാക്കാരന്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ സംസാരവിഷയം ആയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.