സ്വന്തം ലേഖകന്‍: തന്റെ പേടിസ്വപ്നമായ ഇന്ത്യന്‍ ബൗളര്‍ ആരെന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗ്. ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗാണ് ക്രിക്കറ്റിലെ തന്റെ ഒന്നാം നമ്പര്‍ ശത്രുവെന്ന് അടുത്തിടെ മുംബൈയില്‍ നടന്ന ഒരു ചടങ്ങിലാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന് വെളിപ്പെടുത്തിയത്.
ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോള്‍ തന്റെ പേടിസ്വപ്നം ബാജി ആയിരുന്നു. ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് ദുഃസ്വപ്നം കാണാറുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു. ഇന്ത്യഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളില്‍ പത്ത് തവണ റിക്കി പോണ്ടിംഗിനെ ബാജി പുറത്താക്കിയിട്ടുണ്ട്. ഇതില്‍ മൂന്ന് തവണ പോണ്ടിംഗ് ഡക്ക് ആയിരുന്നു.
പോണ്ടിംഗിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളറും ഹര്ബജന് സിംഗ് ആണ്. ഹര്ബജനെതിരായി ബാറ്റ് ചെയ്യുമ്പോള്‍ പോണ്ടിംഗിന്റെ ബാറ്റിംഗ് ശരാശരി 22.30 ആയി താഴ്ന്ന അവസരങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. ഹര്‍ബജന്റെ മുന്നൂറാം ടെസ്റ്റ് ഇരയും പോണ്ടിംഗ് ആയിരുന്നു. ക്രീസിലും ഇരുവരും തമ്മില്‍ ഉണ്ടായിട്ടുള്ള വാക്കേറ്റങ്ങള്‍ കുറവല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല