ഈയടുത്താണ് റിഹാനയുടെ അച്ഛന്‍ റൊണാള്‍ഡ് ഫെന്റി റിഹാനക്ക് തടി കൂടി എന്ന് പറഞ്ഞതിനാല്‍ വിവാദത്തില്‍പ്പെട്ടത്. പലപ്പോഴും ഇത് പോലുള്ള അഭിപ്രായങ്ങള്‍ കുട്ടികളുടെ മനസ് വേദനിപ്പിക്കും. ഒരു പഠനം പറയുന്നത് ചില കുട്ടികള്‍ തങ്ങള്‍ തടി കൂടുതലാണ് എന്നറിയുമ്പോഴാണ് വ്യായാമങ്ങള്‍ നിര്‍ത്തുന്നത് എന്നാണു. ശരീരം കൃത്യമായി കൊണ്ട് നടക്കുവാനുള്ള ആഗ്രഹമാണ് പലപ്പോഴും നമ്മളെ മുന്നോട്ടു നയിക്കുക. പക്ഷെ പ്രിയപ്പെട്ടവരില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഏല്‍ക്കുമ്പോള്‍ പലരും തളര്‍ന്നു പോകുകയാണ് ഉണ്ടാകുക. കുട്ടികളോട് എങ്ങിനെ ഇക്കാര്യങ്ങളെപ്പറ്റി സംസാരിക്കാം എന്ന് നോക്കുക.
വീട്ടില്‍ വച്ചേ കാര്യങ്ങള്‍ ആലോചിക്കുക
ഇത് പോലുള്ള അഭിപ്രായങ്ങള്‍ പറയുന്നതിന് മുന്‍പ് സ്വയം ഒന്നാലോചിക്കുന്നത് നന്നായിരിക്കും. വീണ്ടും വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനു ഇത് നമ്മെ സഹായിക്കും.
എന്ത് സംസാരിക്കണം
നമ്മള്‍ സംസാരിക്കേണ്ടത് എന്താണെന്ന് കൃത്യമായി ആലോചിച്ചു സംസാരിക്കുക. വാക്കുകളെ വഴി വീഴുവാന്‍ അനുവദിക്കാതിരിക്കുക. കുട്ടികളെ ചെറുതാക്കുന്ന രീതിയില്‍ സംസാരിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
ഉദാഹരണം
ചിലരുടെ ജീവിതങ്ങള്‍ ചൂണ്ടിക്കാട്ടി നമുക്ക് കാര്യങ്ങള്‍ പറയാം. ഒരാള്‍ എങ്ങിനെ മെലിഞ്ഞു പോയി എന്ന് ഉദാഹരണ സഹിതം വിവരിക്കുന്നത് കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
ഭക്ഷണം
ഇതാണ് ഏറ്റവും പ്രാധാനപ്പെട്ട വിഷയം. നമ്മുടെ ഭാരം കൂടുന്നതിനും കുറയുന്നതിനും കാരണക്കാരന്‍. പ്രധാനമായും അഞ്ചു വര്‍ഗങ്ങളായി ഭക്ഷണത്തെ ക്രമീകരിക്കാം
* പഴങ്ങള്‍ പച്ചക്കറികള്‍
* ചോറ്, പാസ്ത, ബ്രെഡ്,ഉരുളക്കിഴങ്ങ്
* ഇറച്ചി, മീന്‍, മുട്ട, ബീന്‍സ്
* പാല് ,പാലുല്പന്നങ്ങള്‍
* കൊഴുപ്പും പഞ്ചസാരയും നിറഞ്ഞ ഭക്ഷണങ്ങള്‍
പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നത് ശരീരാനുപാതം കൃത്യമാക്കും.
വ്യായാമം
ആത്മവിശ്വാസം ഉയര്‍ത്തുന്നതിനു വ്യായാമം മികച്ച പങ്കാണ് വഹിക്കുന്നത്. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുവാനും ശരീരാകൃതി നിലനിര്‍ത്താന്‍ വ്യായാമം സഹായിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല