സ്വന്തം ലേഖകന്‍: ‘ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുക,’ ചന്തപ്പെണ്ണ് എന്ന വിളി കോംപ്ലിമെന്റായി എടുക്കുന്നതായി റിമ കല്ലിങ്കല്‍. ചന്തപ്പെണ്ണ് എന്ന് വിളിയില്‍ ഒരു വ്യംഗമായ അര്‍ത്ഥം കല്പ്പിച്ചു കൊടുക്കുന്നുണ്ട്. ഏറ്റവും താല്പര്യത്തോടെ ജോലി ചെയ്യുന്നു, ഏറ്റവും മുന്നില്‍ നിന്ന് ജോലി ചെയ്തവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതെന്നതെന്നും അതിനാല്‍ ചന്തപ്പെണ്ണ് എന്ന വിളി ഒരു കോംപ്ലിമെന്റ് ആയി എടുക്കുന്നുവെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.
എല്ലാ വ്യവസായങ്ങള്‍ക്കും ഒരു പ്രാക്റ്റീസ് മാന്വല്‍ ഉണ്ടെന്നും എന്നാല്‍ ഇത്രയും വലിയ സിനിമാ മേഖലയില്‍ അങ്ങനൊന്ന് ഇല്ലെന്നും റിമ പറഞ്ഞു. അതിനാല്‍ സിനിമ മേഖലയ്ക്ക് ഒരു ബെസ്റ്റ് പ്രാക്റ്റീസിങ്ങ് മാന്വല്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ഡബ്ല്യു.സി.സി എന്നും റിമ പറയുന്നു. സ്ത്രീപക്ഷ സിനിമകള്‍ക്ക് ഡബ്ല്യു.സി.സി അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും, ഡബ്ല്യു.സി.സിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്രമേള സംഘടിപ്പിക്കുമെന്നും റിമ പറഞ്ഞു.
മലയാള സിനിമാ വ്യവസായത്തെ ശക്തമായി നിരീക്ഷിക്കുകയും, മാറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു സംഘടനയായിരിക്കും ഡബ്ല്യു.സി.സി എന്നും റിമ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ഡയലോഗ് എഴുതുമ്പോള്‍ ഡബ്ല്യു.സി.സിക്ക് ഓ.കെ ആണോയെന്ന് ആളുകള്‍ ഇപ്പോള്‍ ആലോചിക്കാറുണ്ടെന്ന് സുഡാനി ഫ്രം നൈജീരിയ എഴുതിയ മുഹ്സിന് പെരാരി തന്നോട് പറഞ്ഞതായും റിമ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല