സ്വന്തം ലേഖകന്‍: അവിടെ അങ്ങനെയും ഇവിടെ ഇങ്ങനെയും, ഒളിമ്പിക്‌സിനിടെ വനിതാ വോളിബോള്‍ താരങ്ങളുടെ വസ്ത്രധാരണം ചര്‍ച്ചാവിഷയം. രണ്ടു വ്യത്യസ്തമായ സംസ്‌കാരങ്ങളുടെ പ്രതിനിധികള്‍ എന്ന നിലയിലാണ് വനിതകളുടെ വസ്ത്രധാരണം ശ്രദ്ധേയമാകുന്നത്. നെറ്റിന് ഇരുവശത്തും നിന്ന് ബോളിനായി പരിശ്രമിക്കുന്ന താരങ്ങള്‍ ഈജിപ്റ്റ്ജര്‍മനി ടീമുകളുടേതാണ്.
ജര്‍മന്‍ താരങ്ങള്‍ ബിക്കിനിയിലാണ് മത്സരിക്കുന്നതെങ്കില്‍ ഈജിപ്ഷ്യന്‍ താരങ്ങള്‍ അടിമുടി ശരീരം മറയ്ക്കുന്ന വസ്ത്രവും ശിരോവസ്ത്രവും അണിഞ്ഞാണ് കളിക്കളത്തില്‍ ഇറങ്ങുന്നത്. നീളന്‍ ഷര്‍ട്ടും ലെഗ്ഗിന്‍സും ശിരോവസ്ത്രവും ധരിച്ച ഈജിപ്റ്റ് താരം ഡോവ എല്‍ഗോബാഷി, ടൂ പീസില്‍ മത്സരിക്കുന്ന ജര്‍മന്‍ താരം കിറി വോക്കന്‍ഹോസ്റ്റ് എന്നിവരുടെ ചിത്രങ്ങളാണ് വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
രണ്ട് രാജ്യങ്ങളിലും വസ്ത്രധാരണത്തിനടക്കം സ്ത്രീകള്‍ക്ക് അനുവദിക്കപ്പെടുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ് ചിത്രം വഴിവച്ചിരിക്കുന്നത്. ആയിരം വാക്കുകളേക്കാള്‍ ശക്തിയുള്ള ചിത്രം എന്ന അടിക്കുറിപ്പോടെ ന്യൂയോര്‍ക്ക് സ്വദേശിനിയായ സാറ എ. ഹാര്‍വാര്‍ഡ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം അധികം വൈകാതെ തരംഗമാകുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല