1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2016

സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സില്‍ പണം വാരാന്‍ ലൈംഗിക തൊഴിലാളികളും, ഫുട്‌ബോള്‍ ഭ്രാന്തന്മാരെ കാത്തിരിക്കുന്നത് നിരക്കില്‍ ഇളവുകളുമായി സുന്ദരികള്‍. ബ്രസീലിലെ വിലാ മിമോസ ജില്ലയാണ് രാജ്യത്തെ ലൈംഗിക തൊഴിലാളികളുടെ പ്രധാന കേന്ദ്രം. ലോകമെമ്പാടുനിന്നും അനേകം കായികതാരങ്ങളും വിനോദ സഞ്ചാരികളും ഒളിമ്പിക്‌സിനായി എത്തുമ്പോള്‍ ഈ അവസരം പരമാവധി മുതലാക്കാനുള്ള തീരുമാനത്തിലാണ് ലൈംഗിക തൊഴിലാളികള്‍.

വരുമാനത്തിന്റെ കാര്യത്തില്‍ ഫുട്‌ബോള്‍ ലോകകപ്പ് നിരാശപ്പെടുത്തിയപ്പോള്‍ ആ നഷ്ടം ഒളിമ്പിക്‌സില്‍ നികത്താമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ഒളിമ്പിക്‌സിനായി പ്രതീക്ഷിക്കുന്ന അഞ്ചു ലക്ഷത്തോളം പേരില്‍ മികച്ച ബിസിനസ് കണ്ടെത്തുന്നതിനായി നിരക്കില്‍ വന്‍ കുറവ് വരുത്തിയാണ് ബ്രസീലിലെ ലൈംഗികത്തൊഴിലാളികള്‍ കാത്തിരിക്കുന്നത്.

ലൈംഗിക ടൂറിസത്തിന്റെ വന്‍ വിപണികളില്‍ ഒന്നായ ബ്രസീലില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് 2014 ഫുട്‌ബോള്‍ ലോകകപ്പ് നിരാശയാണ് നല്‍കിയത്. ഒളിമ്പിക്‌സ് നടക്കുന്ന റിയോ ഡി ജനീറോയിലെ പുരാതനവും വലുതും ശക്തവുമായ ലൈംഗിക തൊഴില്‍ മേഖലയാണ് വിലാ മിമോസ. ഏകദേശം 70 ബാറുകളിലും നൈറ്റ് ക്ലബ്ബുകളിലുമായി 3,000 പേര്‍ ഇവിടെ ലൈംഗികത്തൊഴില്‍ ചെയ്യുന്നുണ്ട്.

എന്നാല്‍ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ബ്രസീലിയന്‍ സമ്പദ് വ്യവസ്ഥയിലും ഉണ്ടായ തിരിച്ചടി ഇവരുടെ വരുമാന മാര്‍ഗ്ഗത്തിലും സാരമായി പ്രതിഫലിച്ചു. ഒളിമ്പിക്‌സില്‍ കാര്യമായ ഒരു മുന്നേറ്റം നടത്താമെന്ന പ്രതീക്ഷയില്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയിരിക്കുന്ന പ്രിന്റൗട്ട് ഇവര്‍ വ്യാപകമായി വിതരണം നടത്തിയിട്ടുണ്ട്.

നാലാഴ്ച നീളുന്ന ഒളിമ്പിക്‌സില്‍ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി ഇടപാടിന് നിരക്ക് വന്‍തോതില്‍ കുറച്ചിട്ടുണ്ട്. 30 മിനിറ്റിന് 40 റീയലാണ് നിരക്ക്. നേരത്തേ 75 റീയല്‍ ആയിരുന്ന നിരക്ക് 48 ശതമാനം കുറവ് വരുത്തി. ഒരു മണിക്കൂര്‍ നേരത്തേക്ക് 60 റീയല്‍ വരും. ഒരാളുടെ കാര്യത്തിലാണ് ഇത്. മൂന്ന് പെണ്‍കുട്ടികളെ വേണമെങ്കില്‍ 30 മിനിറ്റിന് ഓരോരുത്തര്‍ക്കും 40 റീയല്‍ വീതം നല്‍കണം.

ഒരു മണിക്കൂറിന് 80 റീയല്‍ വീതം ഓരോരുത്തര്‍ക്കും നല്‍കണമെന്നും പ്രിന്റൗട്ടില്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ് ദിവസവും ആറു മുതല്‍ എട്ട് ഇടപാടുകാര്‍ വരെ ഉണ്ടായിരുന്ന 12 വര്‍ഷമായി റെഡ്‌ലൈറ്റ് രംഗത്ത് ലൈംഗികത്തൊഴില്‍ ചെയ്യുന്ന അലൈന്‍ പറയുന്നത് ഇപ്പോള്‍ 12 മണിക്കൂറിനിടയില്‍ ഒരാളെയെങ്കിലും കിട്ടിയാലായി എന്നാണ്.

സാമ്പത്തിക പ്രതിസന്ധി മൂലം വട്ടം തിരിയുന്ന ബ്രസീലിന് വന്‍ പ്രതീക്ഷയുമായാണ് ലോക കായിക മാമാങ്കത്തിന് റിയോയില്‍ തിരശീല ഉയരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.