കലാപകാരികളെയും മോഷ്ടാക്കളെയും പുകച്ചു പുറത്ത് ചാടിക്കുകയാണ് പോലീസ്, മറ്റു വഴിയൊന്നുമില്ലാത്തതിനാല്‍ പലര്‍ക്കും കീഴടങ്ങേണ്ടി വരികയാണ്. കലാപത്തില്‍ ഏര്‍പ്പട്ട കുടുംബങ്ങളെ കൌണ്‍സില്‍ തങ്ങളുടെ വീടുകളില്‍ നിന്നും ഒഴിപ്പിക്കാനും തുടങ്ങിയതോടു കൂടി പലര്‍ക്കും തങ്ങളുടെ മക്കളെയും ബന്ധുക്കളെയും മോഷണത്തില്‍ ഏര്‍പ്പെട്ടതിന് തുടര്‍ന്നു തള്ളിപ്പറയേണ്ടിയും വരികയാണ്. അധികൃതരുടെ ശക്തമായ നടപടികള്‍ക്കൊപ്പം ലണ്ടനില്‍ 60 പേരടങ്ങുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ സംഘം മണിക്കൂറുകളോളം വരുന്ന വീഡിയോകള്‍ സുസൂക്ഷം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഡസന്‍ കണക്കിന് ആളുകളുടെ ഫോട്ടോകള്‍ ഇപ്പോള്‍ തന്നെ പുറത്ത് വിട്ടിട്ടുണ്ട്.
കലാപത്തെ തുടര്‍ന്നു സ്കോട്ട് ലാന്‍ഡ് യാര്‍ഡ് അറസ്റ്റു ചെയ്ത 1271 ആളുകളില്‍ 745 ആളുകളുടെ പേരില്‍ പല തരത്തിലുള്ള കേസുകള്‍ ചാര്‍ജു ചെയ്തു കഴിഞ്ഞു, കലാപം തുടങ്ങിയ ശേഷം രാവും പകലും കോടതികള്‍ വാദം കേള്‍ക്കുന്നുമുണ്ട്. കുറ്റവാളികളെന്നു സംശയിക്കുന്നവരുടെ ഫോട്ടോയുമായ് മഞ്ചസ്ട്ടരില് വാനുകള്‍ പ്രദര്‍ശനം നടത്തുന്നുമുണ്ട്. ഇതൊക്കെ മൂലം കുറ്റവാളികള്‍ക്ക് ഒളിക്കാന്‍ ഒരിടം പോലും കിട്ടാത്ത അവസ്ഥയാണ്. ഇതുമൂലം പലര്‍ക്കും തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലീസിനു മുന്പില് കീഴടങ്ങാന്‍ പ്രേരിപ്പിക്കേണ്ടി വരുന്നുമുണ്ട്.
മഞ്ചസ്ട്ടരിലെ ഹന്ദ്സ്വേര്ത്തില് നിന്നുള്ള ഒരു മാതാവ് തന്റെ മകളുടെ ഫോട്ടോ ഇങ്ങനെ മീഡിയകളില്‍ കണ്ടതിനെ തുടര്‍ന്നു മകളെ പോലീസില്‍ എല്പ്പിക്കുകയുണ്ടായ്. എന്തായാലും പലരും ഇപ്പോള്‍ ഒരു നിമിഷത്തെ തങ്ങളുടെ മനസ്സിന് സംഭവിച്ച നശിച്ച ചിന്തയെ പഴിക്കുകയാകും. വരും ദിവസങ്ങളില്‍ പലരും സ്വയം കീഴടങ്ങും എന്നാണ് ഗ്രേറ്റ് മാഞ്ചസ്റ്റര്‍ പോലീസ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല