1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2011

രാജ്യമാകമാനം കലാപം തുടരുന്നത്തിനിടെ ബര്‍മിംഗ്ഹാമില്‍ ഇന്നു പുലര്‍ച്ചെ മൂന്ന് ഏഷ്യന്‍ വംശജര്‍ കൊല്ലപ്പെട്ടു.ഇവര്‍ പാകിസ്ഥാനികള്‍ ആണെന്ന് കരുതപ്പെടുന്നു.മോസ്കിന് പുറത്തു നിന്ന് തങ്ങളുടെ കമ്യൂണിറ്റിയില്‍ അക്രമികള്‍ അതിക്രമിച്ചു കയറുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയായിരിന്നു.കാര്‍ കസ്റ്റഡിയിലെടുത്ത പോലീസ്‌ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗ്ലൂസ്റ്ററില്‍ ഇന്നെലെ രാത്രിയുണ്ടായ കലാപത്തില്‍ പഴയ ഗ്ലോസ് കാറ്റ് എന്നറിയപ്പെടുന്ന കെട്ടിടത്തിനു തീ വയ്ച്ചു. കടകള്‍ കൊള്ളയടിക്കാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് തടഞ്ഞു. റോഡുകളില്‍ വെയിസ്റ്റ്‌ ബിന്‍ പലയിടത്തും ആക്രമികള്‍ കത്തിച്ചു. ഷോപുകളുടെ ചില്ലുകള്‍ അക്രമികള്‍ പൊട്ടിച്ചുവെങ്കിലും കൊള്ള നടത്തുവാന്‍ പോലീസ്‌ അനുവദിച്ചില്ലെന്ന് ഗ്ലൂസ്റ്ററില്‍ നിന്നും ആന്‍റണി ജോസഫ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു.


ആളിക്കത്തിക്കൊണ്ടിരിക്കുന്ന ലണ്ടന്‍ കലാപത്തിനിടെ എരി തീയില്‍ എണ്ണയൊഴിക്കുന്ന പോലെ അരങ്ങേറിയ കൊള്ളയടിക്കലിനെ തുടര്‍ന്നു കഴിഞ്ഞ രാത്രി ബെര്‍മിംഗ്ഹാം, വെസ്റ്റ് ബ്രോംവിച്ച് , വോള്‍വെര്‍ ഹാമ്പ്ട്ടന്‍ എന്നിവിടെങ്ങളില്‍ നിന്നായ് പോലീസ് 36 പേരുടെ അറസ്റ്റു രേഖപ്പെടുത്തി. അതേസമയം തിങ്കളാഴ്ച വൈകുന്നേരം 142 പേരെയാണ് കലാപത്തെ തുടര്‍ന്നു വെസ്റ്റ് മിഡ്‌ലാന്‍ഡില്‍ നിന്നും അറസ്റ്റു ചെയ്തിട്ടുള്ളത്. ഇവര്‍ക്കെതിരെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് കുറ്റപത്രം തയ്യാറാക്കുന്നത് കലാപങ്ങല്‍ക്കിടയില്‍ ദുഷ്കരമായതിനാല്‍ പലരും കസ്റ്റടിയില്‍ തന്നെ തുടരുകയാണ്. ഇതേ സ്ഥലത്ത് നിന്നും ആക്രമണങ്ങളെ തുടര്‍ന്ന് 13 പേരെ ആശുപത്രികളില്‍ അഡമിറ്റ് ചെയ്തിട്ടുമുണ്ട്.

ബെര്‍മിംഗ്ഹാമില്‍ മാര്‍ക്ക്സ് ആന്‍ഡ്‌ സ്പെന്‍സര്‍, ഹൈ-ഫി ഷോപ്പുകള്‍ ഇന്നലെ രാത്രി വീണ്ടും കൊള്ളയടിക്കപ്പെട്ടു, യുവാക്കളുടെ രണ്ടു സംഘമാണ് ഈ കൊള്ളയടിക്കലിനു പിന്നില്‍. വെസ്റ്റ് മിഡ്‌ലന്‍ഡിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത് തിങ്കളാഴ്ചയെ വെച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ്‌ അതേസമയം ഇപ്പോഴും കലാപം പടരുന്ന സ്ഥിതിയ്ക്ക് ഇനിയും കലാപാഗ്നി ആളിപ്പടര്‍ന്നേക്കാം .

ശനിയാഴ്ച ഉത്തര ലണ്ടനിലെ ടോട്ടല്‍ഹാം കേന്ദ്രീകരിച്ച് തുടങ്ങിയ കലാപമാണ് ബെര്‍മിങ്ങാം, ബ്രിസ്റ്റള്‍, ലിവര്‍പൂള്‍, നോട്ടിങ്ങാം എന്നീ നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നത്. ക്രോയിഡന്‍ മേഖലയില്‍ ഒരാളുടെ മരണവും കലാപത്തെ തുടര്‍ന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കാറില്‍ പോവുകയായിരുന്ന 26 കാരന്റെ കാറിനു നേര്‍ക്ക് അക്രമികള്‍ വെടിവെക്കുകയും തുടര്‍ന്ന് അയാള്‍ കൊല്ലപ്പെടുകയുമായിരുന്നു. കെന്‍റ്, ലീഡ്‌സ് എന്നീ പട്ടണങ്ങളിലും അക്രമം തുടങ്ങിയിട്ടുണ്ട്. കിഴക്കന്‍ ലണ്ടനിലെ ഹാക്കനിയില്‍ യുവാക്കള്‍ വ്യാപകമായി തീവെപ്പു നടത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. വിവിധ വംശീയ വിഭാഗങ്ങള്‍ പാര്‍ക്കുന്ന ഹാക്ക്‌നി അടുത്ത വര്‍ഷം ഒളിമ്പിക്‌സ് നടക്കുന്ന സ്ഥലത്തിന് തൊട്ടുള്ള പ്രദേശമാണ്.

കലാപത്തെത്തുടര്‍ന്ന് ബ്രിട്ടനിലെ കായിക മത്സരങ്ങളെല്ലാം അനിശ്ചിതത്വത്തിന്റെ നിഴലിലാണ്. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടുമായുള്ള മൂന്നാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് ഹോട്ടല്‍ മുറിയില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തെക്കന്‍ നഗരങ്ങളായ പെക്കാം, ക്രോയിഡന്‍, ലെവിഷാം എന്നിവിടങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ കലാപത്തിന്റെ പിടിയിലമര്‍ന്നിരുന്നു. കെട്ടിടങ്ങളെ അഗ്‌നിനാളങ്ങള്‍ വിഴുങ്ങുന്ന കാഴ്ചയാണ് ഇവിടെയെങ്ങും. അക്രമവുമായി ബന്ധപ്പെട്ട് കലാപമേഖലകളില്‍ നിന്നും 450 പേര്‍ അറസ്റ്റിലായെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

ലണ്ടനിലെ പിന്നാക്ക പ്രദേശങ്ങളിലൊന്നായ ടോട്ടല്‍ഹാമില്‍ അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് കൊല്ലപ്പെട്ടതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള ജനവികാരം കലാപം ആളിപ്പടരാന്‍ കാരണമായി. എന്നാല്‍ കൊള്ളക്കാരും അക്രമികളുമാണ് കലാപത്തിനു പിന്നിലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം വെസ്റ്റ് മിഡ്‌ലാന്‍ഡില്‍ പോലീസ് 29 പേര്‍ക്കെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.