1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2023

സ്വന്തം ലേഖകൻ: മണിപ്പുരില്‍ വീണ്ടും വന്‍ സംഘര്‍ഷം. ഇംഫാലില്‍ ബി.ജെ.പി. ഓഫീസിനു മുന്നിൽ തടിച്ചു കൂടിയ ജനങ്ങളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചയാളുടെ മൃതദേഹവുമായി ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി മണിപ്പുരിലെ ഇംഫാല്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഇംഫാലിന് സമീപം ഏറ്റുമുട്ടലുണ്ടായി ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാധാനം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ പോലീസിന്റെയോ കേന്ദ്രസേനയുടെയോ ഇടപെടലുകളുണ്ടായില്ല എന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇംഫാലിലെ ബി.ജെ.പി. ആസ്ഥാനത്തേക്ക് പ്രകടനമായി എത്തിയത്.

ഇതിനിടെ പോലീസും ആള്‍ക്കൂട്ടവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രണവിധേയമാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്.

രണ്ടു മണിക്കൂറായി സംഘര്‍ഷം തുടരുകയാണ്. ഇംഫാലിലെ ബി.ജെ.പി. ഓഫീസുകള്‍ക്കെല്ലാം ശക്തമായ സുരക്ഷയൊരുക്കി. മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ വീടുകള്‍ക്കും സുരക്ഷയൊരുക്കിയിട്ടുണ്ട്. എന്നാല്‍ സുരക്ഷ മറിക്കടക്കുന്ന സ്ഥിതിഗതികളാണ് പലയിടങ്ങളിലും. പ്രദേശത്തേക്ക് കൂടുതല്‍ പോലീസിനെയും കേന്ദ്രസേനയേയും വിന്യസിച്ചു.

അതിനിടെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് തടഞ്ഞതോടെ ജനങ്ങളും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. പ്രധാനമന്ത്രിയുൾപ്പടെ മണിപ്പുരിനെ കുറിച്ച് മൗനം തുടരുന്ന സാഹചര്യത്തില്‍ രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാഹുല്‍ സമാധാനത്തിന്റെ മിശിഹയല്ലെന്നും രാഷ്ട്രീയ അജണ്ടയുമായാണ് മണിപ്പൂരിലെത്തിയതെന്നും ബിജെപി വിമര്‍ശിച്ചു. നിലവിലെ സ്ഥിതിഗതികൾ തുടരുകയാണെങ്കിൽ മണിപ്പുരിൽ ബി.ജെ.പിയ്ക്ക് വലിയ തിരിച്ചടിയായേക്കും.

മെയ് 3-ന് തുടങ്ങിയ സംഘര്‍ഷത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടതിനു ശേഷം മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി സജീവമായ ഇടപെടലുണ്ടാകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇംഫാലിലും സമീപ പ്രദേശങ്ങളിലുമെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.എന്നാല്‍ അമിത് ഷാ രൂപീകരിച്ച് സമാധാന കമ്മിറ്റിയുമായി കുംകികളും മെയ്തികളും സഹകരിക്കില്ല എന്ന് അറിയിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.