സ്വന്തം ലേഖകന്‍: എച്ച്1 ബി വീസ ബാലികേറാമല; നിരസിക്കപ്പെട്ടത് ഒരു ലക്ഷത്തിലേറെ അപേക്ഷകള്‍; ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധന. ഏപ്രിലി!ല്‍ നടത്തിയ കംപ്യൂട്ടര്‍ അധിഷ്ഠിത തിരഞ്ഞെടുപ്പില്‍ തിരസ്‌കരിക്കപ്പെട്ട ലക്ഷത്തിലേറെ എച്ച്1–ബി വീസ അപേക്ഷകള്‍ തിരിച്ചയച്ചതായി യുഎസ് അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ ഒന്നിനു തുടങ്ങുന്ന 2019 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള വീസ അപേക്ഷകളാണ് ഇവ. ജനറല്‍ വിഭാഗത്തില്‍ 94,213 അപേക്ഷകളും, അഡ്വാന്‍സ്ഡ് ഡിഗ്രി വിഭാഗത്തില്‍ 95,885 അപേക്ഷകളും ഇത്തവണ ലഭിച്ചിരുന്നു. ഇവയില്‍ ജനറല്‍ വിഭാഗത്തില്‍ 65,000 പേര്‍ക്കും അഡ്വാന്‍സ്ഡ് വിഭാഗത്തില്‍ 20,000 പേര്‍ക്കും വീസ നല്‍കാനേ വ്യവസ്ഥയുള്ളൂ. ഇതുമൂലമാണു കംപ്യൂട്ടര്‍ അധിഷ്ഠിത തിരഞ്ഞെടുപ്പ് നടത്തിയത്.
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ എച്ച്1–ബി അപേക്ഷകള്‍ ലഭിക്കുന്നത്. 2007–17 കാലയളവില്‍ 22 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകള്‍ തങ്ങള്‍ക്കു ലഭിച്ചതായി അമേരിക്കന്‍ അധികൃതര്‍ പറയുന്നു. നിരസിക്കപ്പെട്ടതില്‍ ഏറെയും ഇന്ത്യക്കാരുടെ അപേക്ഷ എച്ച്1–ബി വീസയ്ക്കുള്ള ഇന്ത്യക്കാരുടെ അപേക്ഷകള്‍ കൂടുതലായി തിരസ്‌കരിച്ചെന്ന് അമേരിക്കന്‍ സ്ഥാപനത്തിന്റെ പഠനം.
തെളിവുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടുള്ള ചോദ്യങ്ങളും ഇന്ത്യക്കാര്‍ക്കു കൂടുതലായി നേരിടേണ്ടി വന്നെന്നു നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച അപേക്ഷകള്‍ പശ്ചാത്തലമാക്കിയാണു പഠനം. 2017 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ അപേക്ഷിച്ച ഇന്ത്യക്കാരില്‍ 72 ശതമാനം പേര്‍ക്കും തെളിവ് ആവശ്യപ്പെട്ടുള്ള ചോദ്യം നേരിടേണ്ടിവന്നു.
മറ്റു രാജ്യങ്ങളിലെ അപേക്ഷകരില്‍ 61 ശതമാനം പേരാണ് ഇതു നേരിട്ടത്. 2017 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നിന്നു നാലാം പാദത്തിലേക്ക് എത്തിയപ്പോള്‍ ഇന്ത്യന്‍ അപേക്ഷകരുടെ തിരസ്‌കരണത്തില്‍ 42 ശതമാനം വര്‍ധനയുണ്ടായി. വിദേശങ്ങളില്‍നിന്നുള്ള സാങ്കേതിക നൈപുണ്യമുള്ളവരെ ജോലിക്കെടുക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന വീസയാണ് എച്ച്1–ബി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല