സ്വന്തം ലേഖകന്‍: സ്പോണ്‍സറില്ലാതെ വിസ ലഭിക്കുന്ന സംവിധാനം, ഒമാനിലേക്ക് ഇന്ത്യന്‍ സഞ്ചാരികളുടെ ഒഴുക്ക്. സ്പോണ്‍സറില്ലാതെ വിസ ലഭിക്കുന്ന സംവിധാനം നിലവില്‍ വന്നതോടെ ഇന്ത്യയില്‍ നിന്നും ഒമാനിലേയ്ക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മൂന്ന് ലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് ഒമാനിലെത്തിയത്.
തെങ്ങിന് തോപ്പുകളും മാവും പ്ലാവും വാഴത്തോട്ടങ്ങളും നിറഞ്ഞ ഒമാനിലെത്തുന്ന മലയാളികള്‍ സലാലയിലെ ചേരമാന്‍ പെരുമാളിന്റെ അന്ത്യവിശ്രമസ്ഥലമായ പള്ളി കണ്ടേ മടങ്ങാറുള്ളു. ഹജ്ജ് തീര്‍ഥാടനത്തിനുശേഷം മടങ്ങുമ്പോള്‍ രോഗബാധിതനായ ചേരമാന്‍ പെരുമാള്‍ സലാലയിലാണ് അന്ത്യശ്വാസം വലിച്ചത്. ഏറ്റവുമധികം ഇന്ത്യന്‍ സഞ്ചാരികള്‍ എത്തുന്നതും സലാലയിലാണ്.
കേരളത്തിന് പുറത്ത് ഒരു കേരളം എന്നാണ് സഞ്ചാരികള്‍ക്കിടയില്‍ ഒമാന്റെ വിശേഷണം. അഞ്ച് വര്ഷത്തിനിയ്യെയാണ് ഒമാന്‍ ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായതെന്ന് അധികൃതര്‍ പറയുന്നു. ഇന്ത്യയ്ക്ക് പുറമേ കാനഡ, യുഎസ്, ഓസ്ട്രേലിയ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സ്പോണ്‍സര്‍മാരില്ലാതെ വിസ ഓണ്‍ അറൈവല്‍ സൗകര്യം ഒമാന്‍ നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല