എന്‍ എച്ച് എസ് ആശുപത്രികളില്‍ സര്‍ക്കാര്‍ നിയമം കാറ്റില്‍ പറത്തി ഒരേ വാര്‍ഡില്‍ തന്നെ വ്യത്യസ്ത ലിംഗങ്ങളിലുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഏതെങ്കിലും ആശുപത്രികളില്‍ എതിര്‍ലിംഗങ്ങളിലുള്ള രോഗികളെ പാര്‍പ്പിച്ചാല്‍ ആശുപത്രി അധികൃതര്‍ രോഗികള്‍ക്ക് 250 പൗണ്ട് വീതം ഒരു ദിവസം പിഴയീടാക്കണം എന്നിരിക്കെയാണ് ഇത്.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇംഗഌണ്ടിലെ ആശുപത്രികളില്‍ 1244 മിശ്ര ലിംഗത്തിലുള്ള രോഗികളാണ് ഒരുമിച്ചു കഴിഞ്ഞത്. എന്നാല്‍ സെപ്തംബറില്‍ ഇത് വെറും 1079 മാത്രമായിരുന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകളനുസരിച്ചാണ് ഇത്. സ്ത്രീകളും പുരുഷനും ഒരു വാര്‍ഡ് പങ്കുവയ്‌ക്കേണ്ടി വന്നാല്‍ പ്രത്യേക മുറികളോ അല്ലെങ്കില്‍ അടച്ചുകെട്ടിയ ഭാഗങ്ങളോ ഉണ്ടായിരിക്കണം.
എന്നാല്‍ അത്യാഹിത വിഭാഗങ്ങളും തീവ്രപരിചരണ വിഭാഗങ്ങളും ഈ നയത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടവയാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഏറ്റവുമധികം നിയമ ലംഘനമുണ്ടായത്. 5446 ലംഘനങ്ങളാണ് ആ മാസം രേഖപ്പെടുത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ നിയമ ലംഘനത്തിനെതിരെ പിഴ ഏര്‍പ്പെടുത്തിയതോടെ ലംഘനങ്ങളുടെ എണ്ണം താരതമ്യേന കുറയുകയായിരുന്നു. ലണ്ടനിലെ 167 ട്രസ്റ്റ് ആശുപത്രികളില്‍ 114 എണ്ണവും നിയമം പാലിക്കുന്നില്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല