1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2024

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുമായുള്ള ബന്ധം കാരണം ഇൻഫോസിസിന് ബ്രിട്ടനിൽ ‘വിഐപി പരിഗണന’ കിട്ടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. രാജ്യത്ത് ഇൻഫോസിസിന് കൂടുതൽ സാന്നിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി ജോൺസൻ ഉറപ്പു നൽകിയെന്ന വാർത്തയാണു വിവാദമായത്. പ്രതിപക്ഷമായ ലേബർ പാർട്ടി ഈ വിഷയം സുനകിനു നേരെ ഉയർത്തി.

വ്യവസായ മന്ത്രിയായ ജോൺസൻ കഴിഞ്ഞ ഏപ്രിലിൽ ബെംഗളുരുവിലെ ഇൻഫോസിസ് ക്യാംപസ് സന്ദർശിച്ച് ഈ വിഷയത്തിൽ ചർച്ച നടത്തിയെന്ന വിവരമാണു പുറത്തുവന്നത്. ഇൻഫോസിസ് സ്ഥാപകരിൽ ഒരാളായ എൻ.ആർ. നാരായണമൂർത്തിയുടെ മകളായ അക്ഷത മൂർത്തിക്ക് 0.91% ഓഹരിയാണ് സ്ഥാപനത്തിലുള്ളത്. ഇതിന് ഏതാണ്ട് 6000 കോടി രൂപയോളം മൂല്യം വരും.

ഡൊമിനിക് ജോണ്‍സൻ്റെ സന്ദർശനത്തിൽ ഇന്‍ഫോസിസ് യുകെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്ന് രേഖകള്‍ വിവരാവകാശപ്രകാരം നേടിയെടുത്താണ് കഴിഞ്ഞ ദിവസം ‘സണ്‍ഡേ മിറര്‍’ റിപ്പോര്‍ട്ട് ചെയ്തത്. ‘യുകെയില്‍ ഒരു വലിയ ഇന്‍ഫോസിസ് സാന്നിധ്യം കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അത് സുഗമമാക്കാന്‍ തന്നാല്‍ കഴിയുന്നത് ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ജോണ്‍സണ്‍ ലോര്‍ഡ് വ്യക്തമാക്കിയിരുന്നു’ എന്നാണ് ‘സണ്‍ഡേ മിറര്‍’ റിപ്പോര്‍ട്ട് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.