ബ്രിട്ടനില്‍ കുട്ടികളെ വളര്‍ത്താനുള്ള ചെലവ് കൂടുന്നു. കുട്ടികളെ വളര്‍ത്താനുള്ള അധിക ചെലവ് മൂലം തങ്ങളുടെ മാസ ബഡ്ജറ്റ് തകരുകയാണെന്ന് രാജ്യത്തെ ഇരുപത്തിയഞ്ച് ശതമാനം മാതാപിതാക്കളും പറയുന്നു. ഇത് മൂലം പലപ്പോഴും തങ്ങള്‍ കടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും മാതാപിതാക്കള്‍ പറയുന്നു. ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് വരുമാനം വര്‍ദ്ധിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് മുഖ്യ കാരണം.
മക്കളെ വളര്‍ത്താനുള്ള ചെലവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് തങ്ങളുടെ ശമ്പളവും വര്‍ദ്ധിപ്പിക്കണമെന്ന് മാതാപിതാക്കള്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. ജോലിയുള്ള നാലായിരം മാതാപിതാക്കളില്‍ നടത്തിയ മറ്റൊരു സര്‍വെയില്‍ രണ്ടില്‍ മൂന്ന് ഭാഗം പേരും മക്കളെ വളര്‍ത്താനുള്ള അമിത ചെലവ് മൂലം ജോലിയുപേക്ഷിക്കാന്‍ തീരുമാനിച്ചവരാണ്. പലരും മക്കളെ വളര്‍ത്താന്‍ ശമ്പളം തികയാതെ വരുമ്പോള്‍ കൂടുതല്‍ ശമ്പളത്തിനായി ജോലി ഉപേക്ഷിക്കുന്നവരാണ്.
ഡേ കെയര്‍ ട്രസ്റ്റ്, സേവ് ദ ചില്‍ഡ്രന്‍ എന്നീ സംഘടനകള്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടു വയസുള്ള ഒരു കുട്ടിയെ ആഴ്ചയില്‍ ഇരുപത്തിയഞ്ച് മണിക്കൂര്‍ ഡേ കെയറില്‍ അയക്കാന്‍ തന്നെ 96 പൗണ്ടാണ് ആവശ്യം. മധ്യ ലണ്ടനില്‍ ഇത് പ്രതിവര്‍ഷം 32000 ആണ്.
കുട്ടികളെ നോക്കാന്‍ ഓരോ വര്‍ഷവും രാജ്യത്തെ നാല്‍പ്പത്തിയൊന്ന് ശതമാനം മാതാപിതാക്കള്‍ക്കും മറ്റ് വലിയ ചെലവുകളായ വാടക, പണയം എന്നിവയുടെ ഒപ്പം തന്നെയാകുന്നുണ്ട്. ഇത് തങ്ങളുടെ ജോലിയില്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ പല മാതാപിതാക്കളെയും പ്രേരിപ്പിക്കുന്നുണ്ട്. ലോകത്തില്‍ കുട്ടികളെ വളര്‍ത്താന്‍ ഏറ്റവും അധികം ചെലവ് വരുന്നത് ലണ്ടനിലാണെന്നും ഈ സര്‍വെ സ്ഥിരീകരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല