യുവാക്കളുടെ ഹരമായ കാറുകള്‍ വിലക്കയറ്റം മൂലം യുവത്വത്തില്‍ നിന്നും അകലുന്നു. മോട്ടോര്‍ വിലക്കയറ്റം മൂലം പലരും ഇപ്പോള്‍ റെയില്‍വേയെ ആണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇത് യുവാക്കളിലെ കാര്‍ ഉടമസ്ഥത നല്ല അളവില്‍ കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം പതിനാറു വയസിനും ഇരുപത്തിഅഞ്ചു വയസിനും ഇടയിലുള്ള 1.2മില്ല്യന്‍ യാത്രക്കാര്‍ അമ്പതു മില്ല്യന്‍ യാത്രകള്‍ ട്രെയിനുകളില്‍ നടത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹനങ്ങളുടെ വിലക്കൂടുതലും ടൂഷ്യന്‍ ഫീസിന്റെ ഉയര്‍ച്ചയും യുവത്വത്തിന്റെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്ഷം ടെസ്റ്റ് ഡ്രൈവുകളുടെ എണ്ണത്തില്‍ 250,000 കുറവ് ഉണ്ടായിട്ടുമുണ്ട്.
ഇന്ധന വിലയുടെ വര്‍ദ്ധനവും തൊഴിലില്ലായ്മയുമാണ് ഇപ്പോഴത്തെ യുവത്വത്തെ കുഴക്കുന്നത്. ഡ്രൈവിംഗ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി കണക്കുകള്‍ പ്രകാരം 1,080,320 പേര്‍ കഴിഞ്ഞ വര്ഷം ടെസ്റ്റ്‌ഡ്രൈവ് നടത്തി. കാര്‍ ഇന്‍ഷുറന്‍സിന്റെ കാര്യം പറയുകയും വേണ്ട. യുവാക്കള്‍ക്ക് നല്‍കിയിരുന്ന സ്പെഷല്‍ ഓഫറുകള്‍ എല്ലാം പിന്‍വലിച്ചിട്ടുണ്ട്. യുവതികള്‍ക്ക് 1800 പൌണ്ടും യുവാക്കള്‍ക്ക് 3100 പൌണ്ടുമാണ് ഇപ്പോള്‍ ഇന്‍ഷുറന്‍സ് തുക. ഇരുപത്തി അഞ്ചു ശതമാനം വരെ ഇന്ധന വിലയും ഉയര്‍ന്നിട്ടുണ്ട്.
ഇപ്പോഴുള്ള റെയില്‍വേ യാത്രക്കാര്‍ മിക്കവാറും യുവാക്കളാണ്. ഇവരുടെ എണ്ണം 2005ഇല്‍ നിന്നും അറുപതു ശതമാനം ഉയര്‍ന്നിട്ടുള്ളതായി കാണുന്നു. റെയില്‍ കാര്‍ഡു സ്വന്തമായിട്ടുള്ളവരുടെ എണ്ണം മൂന്നിലൊന്നായി വര്‍ദ്ധിച്ചു 950,000 ആയി. ഈ സാഹചര്യത്തില്‍ മറ്റു വഴികളൊന്നുമില്ലാത്തതിനാലാണ്. മൊത്തം കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത് അഞ്ച് വര്ഷം മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ 60 ശതമാനം അധികം യാത്രക്കാര്‍ ഇപ്പോള്‍ ബ്രിട്ടനില്‍ ട്രെയിനിലെ ആശ്രയിക്കുന്നുണ്ട് എന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല