സ്വന്തം ലേഖകന്‍: കശ്മീരില്‍ ഭീകരവാദികളുടെ വെടിയേറ്റു മരിച്ച മാധ്യമപ്രവര്‍ത്തകന് യാത്രാമൊഴി; അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത് നൂറു കണക്കിനാളുകള്‍. ‘റൈസിങ് കശ്മീര്‍’ പത്രത്തിന്റെ എഡിറ്ററായിരുന്ന ശുജാഅത്ത് ബുഖാരി കഴിഞ്ഞ ദിവസമാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബാരാമുല്ലയിലെ ക്രീരി ഗ്രാമത്തിലായിരുന്നു ബിഭാരിയുടെ സംസ്‌കാര ചടങ്ങുകള്‍.
കനത്ത മഴയെ പോലും അവഗണിച്ചുകൊണ്ടാണ് സുഹൃത്തുക്കളും ഗ്രാമവാസികളും സഹപ്രവര്‍ത്തകരുമടക്കമുള്ളവര്‍ എത്തിച്ചേര്‍ന്നത്. ജനബാഹുല്യത്താല്‍ പ്രദേശത്ത് ഏറെ നേരം ഗതാഗത സ്തംഭനം അനുഭവപ്പെട്ടു. കശ്മീര്‍ പ്രതിപക്ഷ നേതാവ് ഒമര്‍ അബ്ദുല്ല, പി.ഡി.പി, ബി.ജെ.പി മന്ത്രിമാര്‍ എന്നിവരും അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തി.
‘റൈസിങ് കശ്മീര്‍’ പത്രത്തിന്റെ എഡിറ്റര്‍ സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് ബുഖാരി ദീര്‍ഘകാലം ‘ദ ഹിന്ദു’ ദിനപത്രത്തിന്റെ ശ്രീനഗര്‍ ബ്യൂറോ ചീഫ് ആയിരുന്നു. നഗരത്തിലെ പ്രസ് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹം അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. അക്രമികളെ കണ്ടെത്താന്‍ പോലീസ് ജനങ്ങളുടെ സഹായം തേടി. കൂടാതെ അക്രമികളെന്ന് സംശയിക്കുന്ന മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല