ബി ടൌണിലെ ക്യൂട്ട് ഗേള്‍ എന്ന വിശേഷണമുള്ള ജനീലിയ ഡിസൂസയും കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകന്‍ റിതേഷ് ദേശ്മുഖും തമ്മിലുള്ള വിവാഹമാണ് വരുന്ന ഫെബ്രുവരി മൂന്നിന് നടക്കാന്‍ പോകുന്നത്. ഇതോടു കൂടി 2012ലെ ബോളിവുഡിലെ ആദ്യ വിവാഹത്തിന് അരങ്ങൊരുങ്ങി ഇരിക്കുകയാണ്. 2003ല്‍ തുച്ചെ മേരി കസം എന്ന ചിത്രത്തിലൂടെയാണ് റിതേഷ് ദേശ്മുഖും ജനീലയയും ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജ് നായകനായ ഉറുമി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയാണ് ജനീലിയ. റിതേഷും ജനീലിയയും ഒരുമിക്കുന്ന തേരെ നല്‍ ലവ് ഹോ ഗയാ എന്ന ചിത്രം ഫെബ്രുവരി 17നാണ് തീയറ്ററിലെത്തുന്നത്.
നാല് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമായ വിവാഹമാണ് നടക്കാന്‍ പോകുന്നത്. ഇതുവരെ ബോളിവുഡില്‍ നടന്ന വിവാഹങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കണം ഈ വിവാഹമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമുണ്ട്. വിവാഹത്തിന് ശേഷം സംഗീത പരിപാടിയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. തൊട്ടടുത്ത ദിവസം ബോളിവുഡ് താരങ്ങള്‍ക്കെല്ലാമായി ജൂഹുവില്‍ പാര്‍ട്ടിയും ഒരുക്കുന്നുണ്ട്. സ്വീകരണ ചടങ്ങുകള്‍ക്കും മറ്റുമായി രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളും ബുക്ക് ചെയ്തു കഴിഞ്ഞുവെന്നാണ് വിശ്വസ്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
റിതേഷിന്റെ അടുത്ത സുഹൃത്തുക്കളായ സാജിദ് നാദിയാദ്വാലയും ഫര്‍ദീന്‍ ഖാനും വിവാഹത്തിന് മുമ്പ് തന്നെ റിതേഷിനും ജനീലിയയ്ക്കും ഒരു ഗ്രാന്‍ഡ് പാര്‍ട്ടി ഒരുക്കുന്നുണ്ട്. സിനിമാ രംഗത്തുള്ളവരെ ക്ഷണിക്കുകയെന്ന ജോലിയും ഇവര്‍ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. അമിതാഭ് ബച്ചന്‍, അമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, പ്രിയങ്കാ ചോപ്ര, ദീപിക പഡുകോണ്‍ തുടങ്ങിയവരെല്ലാം തന്നെ സാജിദും ഫര്‍ദീന്റെയും പട്ടികയിലുള്ളവരാണ്. അതേസമയം ബോളിവുഡിലെ ഖാന്‍ ത്രയങ്ങളെ ഒരുമിച്ച് കാണാമെന്ന ആഗ്രഹം പൊലിയുന്ന മട്ടാണ്. മസില്‍മാന്‍ സല്‍മാന്‍ ഖാന്‍, വിവാഹത്തിന് തലേദിവസം ലോസാഞ്ജലസില്‍ ആയിരിക്കും. കബീര്‍ഖാന്റെ ഏക്താ ടൈഗര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല