സ്വന്തം ലേഖകന്‍: സൗദിയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ ലഗേജുകള്‍ക്ക് വിലക്ക്. യാത്രക്കാര്‍ വലിയ ലഗേജുകള്‍ കൊണ്ടു പോകുന്നതിനാണ് വിമാനത്താവള അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. എയര്‍പ്പോര്‍ട്ട് അതോറിറ്റിയുടെതാണു പുതിയ തീരുമാനം. വിമാനത്താവളത്തിലെ ലഗേജ് കൗണ്ടര്‍ നവീകരിച്ചതിനു ശേഷമാണു പുതിയ സംവിധാനം നിലവില്‍ വന്നത്.
32 ഇഞ്ചിനു മുകളിലുള്ള ടെലിവിഷന്‍ സെറ്റുകള്‍ക്ക് വിലക്കു ബാധകമാണ്. നവീകരണ പ്രവര്‍ത്തങ്ങള്‍ക്കു ശേഷം ലഗേജ് കൊണ്ടു പോകുന്ന ബെല്‍റ്റിന്റെ വീതി കുറച്ചതാണു വലിയ ലഗേജുകളും 32 ഇഞ്ചില്‍ കൂടുതലുള്ള ടെലിവിഷന്‍ സെറ്റുകളും കൊണ്ടു പോകുന്നതിനു തടസമായത്.
32 ഇഞ്ചില്‍ കുറവുള്ള ടെലിവിഷന്‍ സെറ്റുകള്‍ യഥാര്‍ഥ പായ്‌ക്കോടു കൂടി മാത്രമെ കൊണ്ടു പോകാന്‍ അനുവദിക്കൂ. പുതിയ നിബന്ധനകളെക്കുറിച്ച് അറിയാതെ എത്തുന്ന യാത്രക്കാര്‍ ലഗേജുകളുമായി എയര്‍പ്പോര്‍ട്ടില്‍ വലയുകയാണ്. എന്നാല്‍ ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളില്‍ ലഗേജ് നിബന്ധനകള്‍ ബാധകമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല