1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ പുതിയ എയര്‍ലൈനായ റിയാദ് എയര്‍ പരീക്ഷണാര്‍ഥമുള്ള പറക്കല്‍ തുടങ്ങി. തലസ്ഥാന നഗരമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ആദ്യ പരീക്ഷണ പറക്കല്‍ നടത്തിയത്.

ലക്ഷ്യസ്ഥാനത്ത് എത്താൻ എട്ട് വര്‍ഷം പഴക്കമുള്ള വിമാനത്തിന് ഒരു മണിക്കൂര്‍ 16 മിനിറ്റ് സമയമെടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വിമാനം റിയാദിലേക്ക് തിരികെ പറന്നു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആവശ്യപ്പെടുന്ന എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ( AOC ) ലഭ്യമാക്കുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായാണ് പരീക്ഷണപ്പറക്കല്‍ നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ആഭ്യന്തര, അന്തര്‍ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാന്‍ സൗദിയ എയര്‍ലൈന്‍സില്‍ നിന്ന് വാടകയ്ക്ക് എടുത്ത ബോയിങ് 787 -9 ഡ്രീംലൈനര്‍ വിമാനം ഉപയോഗിച്ചാണ് റിയാദ് എയര്‍ പരീക്ഷണപ്പറക്കല്‍ നടത്തിയത്. 2025ല്‍ കൊമേഴ്സ്യല്‍ ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പരീക്ഷണപ്പറക്കല്‍. റിയാദ് എയറിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്ന് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍ പറഞ്ഞു.

എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഒരു പുതിയ എയര്‍ലൈന്‍ പാലിക്കേണ്ട നിരവധി ആവശ്യകതകളില്‍ ഒന്നാണ് ഈ പരീക്ഷണപ്പറക്കലുകള്‍. ഏതൊരു എയര്‍ലൈനും പ്രവര്‍ത്തിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എയര്‍ലൈന്‍ ആസ്ഥാനമായുള്ള രാജ്യത്തിന്റെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് നല്‍കുന്നത്. റിയാദ് എയറിന്റെ കാര്യത്തില്‍, ഈ രേഖ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് നല്‍കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.