
സ്വന്തം ലേഖകൻ: ഇറാനും സൗദിയും തമ്മിലുള്ള നയന്ത്രബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലെ നയതന്ത്ര ദൗത്യങ്ങള്‍ വീണ്ടും തുറക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ പുനഃസ്ഥാപിക്കുന്നത്. അതേസമയം, പുതിയ അംബാസഡര്‍ ഇനായത്തിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെ ഇറാന്‍ എംബസി വീണ്ടും തുറക്കുമെന്ന് റിയാദിലെ നയതന്ത്ര വൃത്തങ്ങളും അറിയിച്ചു.
റിയാദിലെ ഇറാന്‍ എംബസി, ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ സ്ഥിരം പ്രതിനിധിയുടെ ഓഫീസ് എന്നിവ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഔദ്യോഗികമായി വീണ്ടും തുറക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി പറഞ്ഞു.
ജൂണ്‍ അവസാനത്തോടെ ഹജ്ജ് അല്ലെങ്കില്‍ ഇസ്ലാമിക തീര്‍ത്ഥാടനം നടത്താന്‍ സൗദി അറേബ്യയിലേക്ക് പോകുന്ന ഇറാനിയന്‍ തീര്‍ഥാടകരെ സഹായിക്കുന്നതിനായി റിയാദിലെ ഇറാന്‍ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറലും ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും കനാനി കൂട്ടിച്ചേര്‍ത്തു. ഉഭയകക്ഷി ബന്ധം പുനരാരംഭിക്കുന്നതിന് സൗദി അറേബ്യയും ഇറാനും തമ്മില്‍ ഉണ്ടാക്കിയ കരാറുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇതിന്റെ പൂര്‍ത്തീകരണമെന്ന നിലയ്ക്കാണ് നയതന്ത്ര ഓഫീസുകള്‍ പുനരാരംഭിക്കുന്നത്. ഒരു പ്രമുഖ ഷിയാ പുരോഹിതനെയും മറ്റ് 46 പേരെയും സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെ തെഹ്റാനിലെയും വടക്കുകിഴക്കന്‍ നഗരമായ മഷാദിലെയും സൗദി നയതന്ത്ര ഓഫീസുകള്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് 2016 ലാണ് സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.
ചൈനയുടെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും കഴിഞ്ഞ മാര്‍ച്ചില്‍ ഒപ്പുവച്ച കരാറിന്റെ ഭാഗമായി ഇറാനും സൗദി അറേബ്യയും നയതന്ത്രബന്ധം സ്ഥാപിക്കാന്‍ സമ്മതിച്ചിരുന്നു. ഇതിന്റെ പൂര്‍ത്തീകരണമെന്ന നിലയ്ക്കാണ് നയതന്ത്ര ഓഫീസുകള്‍ പുനരാരംഭിക്കുന്നത്. ഒരു പ്രമുഖ ഷിയാ പുരോഹിതനെയും മറ്റ് 46 പേരെയും സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെ തെഹ്റാനിലെയും വടക്കുകിഴക്കന്‍ നഗരമായ മഷാദിലെയും സൗദി നയതന്ത്ര ഓഫീസുകള്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് 2016 ലാണ് സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല