ബ്രിട്ടനില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി ഗവണ്‍മെന്റ് കണക്കുകകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അപകട നിരക്കാണ് ഇപ്പോള്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്നത്. ന്യൂ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അപകട നിരക്കുകളില്‍ 6.7 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ആദ്യത്തെ ആറുമാസത്തെ നിരക്കുകളില്‍ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ആദ്യത്തെ ആറുമാസം ഉണ്ടായിരിക്കുന്ന ആകെ അപകട മരണങ്ങള്‍ 940 ആണ്. എന്നാല്‍ ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷമൂണ്ടായ അപകടമരണങ്ങള്‍ 881 ആയിരുന്നുവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ഇതു കൂടാതെ 2011 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ അപകട മരണ നിരക്ക് 500 ആണ്. ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം ഈ കണക്ക് 467 ആയിരുന്നു. ഏഴു ശതമാനം വര്‍ദ്ധനയാണ് അപകട മരണങ്ങളില്‍ പുതിയ കണക്കുകകള്‍ അനുസരിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്നത്, വാഹനങ്ങളുടെ സ്പീഡ് 70ാുവല്‍ നിന്നും 80ാുവ ലേ്ക്കുയര്‍ത്തുന്നതിനു മുമ്പുള്ള സര്‍വേയുടെ ഭാഗമായി നടത്തിയ പഠനത്തിലാണീ കണ്ടെത്തല്‍. ട്രാന്‍സ് പോര്‍ട്് ഡിപ്പാര്‍ട്‌മെന്റാണീ സര്‍വ്വേ നടത്തിയിരിക്കുന്നത്.
എന്നാല്‍ അപകടങ്ങളില്‍ ഗുരുതരമായോ അല്ലാത്ത തരത്തിലോ പരിക്കേല്‍ക്കുന്നവരുടെയും എണ്ണത്തില്‍ കുറവുണ്ടായതായി പഠനം കൂട്ടിച്ചേര്‍ക്കുന്നു, കഴിഞ്ഞവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം റിപ്പോര്‍ട് ചെയ്തിരുന്നത് 100,383 ആയിരുന്നു. എന്നാല്‍ 2011ലെ ഇതേ കാലയളവിലെ കണക്കുകള്‍ അനുസരിച്ച് ഇത് 98,580 ആയി കുറഞ്ഞിട്ടുണ്ട്.കുട്ടികളായ കാല്‍ നടയാത്രക്കാര്‍ അപകടത്തില്‍ മരിക്കുന്നതിന്റെ നിരക്കും മൂന്നു ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെയും പരിക്കേല്‍്ക്കുന്നവരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം കുറയുകയാണ് ചെയ്തിരിക്കുന്നത്,
ആര്‍ എ സി ഫൗണ്ടേഷന്റെ ഡയറക്ടറായ പ്രൊഫസര്‍ സ്റ്റീഫന്‍ ഗ്ലെയ്സ്റ്ററിന്റെ അഭിപ്രായത്തില്‍ റോഡ് സുരക്ഷയുടെ കാര്യത്തില്‍ വര്‍ഷങ്ങളായി സ്വീകരിച്ചു വരുന്ന നടപടികള്‍ നോക്കുമ്പോള്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നവരില്‍ ഉണ്ടായിരിക്കുന്ന കുറവ് കണക്കിലെടുക്കേണ്ട കാര്യമില്ല. അപകട മരണങ്ങള്‍ എന്തു കൊണ്ട് വര്‍ദ്ധിക്കുന്നുവെന്നാണ് നാം അന്വേഷിക്കേണ്ടത്. റോഡ് സുരക്ഷാ മേഖലയില്‍ ഇനി അനുവദിക്കുന്നതുക ഈ കണക്കുകള്‍ കുറയ്ക്കുന്നതിന് സഹായകമാകണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല