1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2015

സ്വന്തം ലേഖകന്‍: റോഡപകടങ്ങളില്‍ പരുക്കു പറ്റുന്നവര്‍ക്ക് ആദ്യ 50 മണിക്കൂറിലെ ചികിത്സ സൗജന്യമാക്കുമെന്ന് പ്രധാനമന്ത്രി. റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ സഹിതം റോഡ് ഗതാഗത സുരക്ഷാ ബില്ലിനു രൂപം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു.

അപകടവിവരം വിളിച്ചറിയിക്കാന്‍ 1033 എന്ന ടോള്‍ഫ്രീ നമ്പറും ആംബുലന്‍സ് സൗകര്യവും ഉറപ്പാക്കും. റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ 50 മണിക്കൂറിലെ ചികിത്സ സൗജന്യചികിത്സ നിര്‍ദിഷ്ട ബില്ലില്‍ ഉറപ്പു വരുത്തം. ആകാശവാണിയിലെ മന്‍ കീ ബാത്തിന്റെ പത്താം പതിപ്പില്‍ നടത്തിയ പ്രഭാഷണത്തിലാണ് റോഡപകടങ്ങള്‍ വര്‍ധിക്കുന്നതു കണക്കിലെടുത്ത് പുതിയ റോഡ് ഗതാഗത സുരക്ഷാ ബില്ലിനു രൂപം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

റോഡപകടങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഓരോ മിനിറ്റിലും ഒരു റോഡപകടമുണ്ടാകുന്നു. ഓരോ നാലു മിനിറ്റിലും ഒരാള്‍ വീതം റോഡപകടത്തില്‍ മരിക്കുന്നു എന്നത് ആശങ്കാജനകമാണ്. റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ മൂന്നിലൊന്നും 15നും 25നും ഇടയില്‍ പ്രായമുള്ളവരാണ്. കുട്ടികള്‍ക്കിടയില്‍ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്നത് സര്‍ക്കാരിന്റെ മാത്രമല്ല, കുടുംബങ്ങളുടെയും മാതാപിതാക്കളുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.