ബ്രിട്ടനിലെ ബാങ്കുകള്‍ പുതുതായി പുറത്തിറക്കുന്ന കോണ്ടാക്റ്റ് ലെസ്സ് ടെക്നോളജി ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് പാരയാവുന്നു.സൂപ്പര്‍ മാര്‍ക്കറ്റിലും മാറും തിരക്ക് പിടിച്ചു ക്യൂവില്‍ നില്‍ക്കുന്നത് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ കാര്‍ഡുകള്‍ പുറത്തിറക്കിയത്.റേഡിയോ തരംഗം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ കാര്‍ഡ് ഇരിക്കുന്ന പേഴ്സ് റീഡറിന് സമീപം ഒന്ന് വീശിയാല്‍ മാത്രം മതി,ഷോപ്പിംഗ് ചെയ്ത പണം കാര്‍ഡില്‍ നിന്നും എടുത്തു കൊള്ളും.യു കെയിലെ മിക്ക ബാങ്കുകളും പുതുതായി ഇഷ്യൂ ചെയ്യുന്ന കാര്‍ഡുകള്‍ ഇത്തരത്തില്‍ ഉള്ളവയാണ്.
എന്നാല്‍ ഈ സാങ്കേതികവിദ്യ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.വ്യാജമായി ഉണ്ടാക്കുന്ന കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് ആര്‍ക്കും നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ അടിച്ചു മാറ്റാം.ഇത്തരം കാര്‍ഡ് റീഡറുകള്‍ 7 പൌണ്ട് വിലയ്ക്ക് ഇ ബേ അടക്കമുള്ള സൈറ്റുകളില്‍ ലഭിക്കുമെന്നതും തട്ടിപ്പിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഈ കാര്‍ഡ് റീഡരുമായി നിങ്ങളുടെ സമീപത്തുകൂടി നടന്ന് പോയാല്‍ മാത്രം മതി ഉപഭോക്താവിന്‍റെ 16 അക്ക രഹസ്യ നമ്പര്‍, പേര്, കാര്‍ഡിന്‍റെ കാലാവധി അവസാനിക്കുന്ന തീയതി എന്നീ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കും.
ഇത്രയും വിവരങ്ങള്‍ കിട്ടിയാല്‍ ഏത് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ നിന്നും കാര്‍ഡ് ഉടമയുടെ പേരില്‍ സാധനം വാങ്ങാവുന്നതാണ്. കാര്‍ഡിന് പിന്നില്‍ പ്രിന്‍റ് ചെയ്തിരിക്കുന്ന 3 അക്ക നമ്പര്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ ആവശ്യപ്പെടില്ലെന്നത് തട്ടിപ്പ് കൂടുതല്‍ ലളിതമാക്കുന്നു. എന്നാല്‍ നേര്‍ത്ത ലോഹത്തകിടില്‍ ആവരണം ചെയ്ത പേഴ്സില്‍ കാര്‍ഡ് സൂക്ഷിച്ചാല്‍ രഹസ്യവിവരം ചോര്‍ത്താനാവില്ലെന്നു വിദഗ്ദര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല