ജ്വലറിയില്‍ മോഷ്ടിക്കാനെത്തിയ കള്ളന്മാരെ കടയുടമ നേരിട്ടത് ബെയ്‌സ്‌ബോള്‍ ബാറ്റ് കൊണ്ട്. വൈറ്റണ്‍ ഹൈ സ്ട്രീറ്റിലെ കടയില്‍ മോഷ്ടിക്കാനെത്തിയ രണ്ട് കള്ളന്മാരെയാണ് കടയുടമ ബാറ്റ് കൊണ്ട് അടിച്ചോടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
റിച്ച്മണ്ട് എന്നാണ് കടയുടെ പേര്. ലണ്ടനിലെ ഒരു പ്രാന്തപ്രദേശമാണിത്. മുഖംമൂടി ധരിച്ച് എത്തിയ കള്ളന്മാര്‍ കടയില്‍നിന്ന് മോഷ്ടിച്ചത് 50,000 പൗണ്ട് വില വരുന്ന വാച്ചും ആഭരണങ്ങളുമൊക്കെയാണ്.
രാവിലെ പതിനൊന്ന് മണിയോടെ കറുത്ത മുഖംമൂടിയും കറുത്ത വേഷവും ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ കടയുടെ മുന്‍വശത്തുണ്ടായിരുന്ന ചില്ല്കൂട് അടിച്ച് തകര്‍ത്ത് സാധനങ്ങളുമായി ബൈക്കില്‍ രക്ഷപ്പെട്ടു. കടയുടെ ഉള്ളില്‍ നില്‍ക്കുകയായിരുന്ന മാര്‍ക്ക് ഗെസ് ബെയ്‌സ്‌ബോള്‍ ബാറ്റുമായി കള്ളന്മാരുടെ പിന്നാലെ ഓടിയെങ്കിലും ഇവര്‍ രക്ഷപ്പെട്ടു. കഴിഞ്ഞ 25 വര്‍ഷമായി ഫാമിലി ബിസിനസ് നോക്കി നടത്തുന്നത് ഗെസാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല