റോബോട്ടിക്‌സ് വളരുന്നതിനൊപ്പം അതിന്റെ അനന്ത സാധ്യതകളും വര്‍ദ്ധിക്കുകയാണ്. വരും കാലങ്ങളില്‍ റോബോ സെക്‌സ് പോലും സര്‍വസാധാരണമാവുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍!
താമസക്കാരുടെ മൂഡ് അനുസരിച്ച് നിറംമാറുന്ന ഹോട്ടല്‍ മുറി, ഇന്‍ഡോര്‍ സ്‌കീയിംഗ് സെന്ററുകള്‍, മൃഗശാലകള്‍, പുനര്‍നിര്‍മ്മിക്കപ്പെട്ട ഭൂപ്രകൃതി തുടങ്ങിയ കാര്യങ്ങളൊന്നും 2050 ആവുമ്പോഴേക്കും അത്ഭുതമേ ആയിരിക്കില്ല എന്ന് വെല്ലിംഗ്‌ടണ്‍ സര്‍വകലാശാലയിലെ ടൂറിസം വിദഗ്‌ധന്‍ ഇയാന്‍ യോമന്‍ ആണ് അഭിപ്രായപ്പെടുന്നത്. ഭാവിയില്‍ എച്ച്.ഐ.വി ഭയമില്ലാതെ റോബോട്ടുകളെ സെക്‌സിന് ഉപയോഗിക്കുന്നത് സര്‍വസാധാരമായിരിക്കുമെന്നും ഇയാന്‍ പറയുന്നു.
ടൂറിസം ഓപ്പറേറ്റര്‍മാര്‍ക്ക് വേണ്ടി റോബോട്ടുകള്‍ പണിയെടുക്കുന്ന കാലമായിരിക്കും വരാന്‍ പോകുന്നത്. അതായത്, വെയ്‌റ്റര്‍മാര്‍, വിദൂരനിയന്ത്രിത ക്യാമറകള്‍ വഹിക്കുന്ന കാവല്‍ക്കാര്‍ എന്നിങ്ങനെ റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്ന മേഖലകള്‍ പലതായിരിക്കും എന്നും ഇയാന്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല