മനുഷ്യര്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി റോബോട്ടുകളെ ഏല്‍പ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനമാണ് ദക്ഷിണ കൊറിയയ്ക്ക്. ഇംഗ്ലിഷ് പഠിപ്പിക്കുന്ന റോബോട്ടുകളെ ഇവിടെ സ്കൂളുകളില്‍ നിയമിച്ചിട്ട് ഏറെക്കാലമായിട്ടില്ല. ഫ്ളുവന്‍റായി ഇംഗ്ലിഷ് പറയുന്ന റോബോട്ടുകള്‍ അവിടെയുള്ള അധ്യാപകരേക്കാള്‍ അച്ചടക്കത്തോടെ കുട്ടികളെ പഠിപ്പിക്കുന്നു. വീട്ടു ജോലി ക്കു സഹായിക്കാനുള്ള റോബോട്ടുകളും ഇവിടെയുണ്ട്. കറിവയ്ക്കാനും അടുക്കളപ്പണികള്‍ ചെയ്യാനുമൊക്കെ റോബോട്ട്. ഇത്രയുമൊക്കെ ചെയ്തു കഴിഞ്ഞപ്പോഴാണ് പട്ടാളക്കാരുടെ ജോലി യും റോബോട്ടുകളെ ഏല്‍പ്പിച്ച ത്. ദക്ഷിണ കൊറിയന്‍ സൈന്യത്തോടൊപ്പം ബോര്‍ഡറില്‍ മെഷിന്‍ ഗണ്ണുമായി റോബോട്ടുകളുമുണ്ട്. ഏറ്റവുമൊടുവില്‍, ജയിലിനുള്ളില്‍ സുരക്ഷ ശക്തമാക്കാ നും റോബോട്ടുകളാണ് നല്ലതെ ന്നു തിരിച്ചറിഞ്ഞിരിക്കുന്നു ദക്ഷിണ കൊറിയ.
കണ്ണില്‍ച്ചോരയില്ലാത്ത പാറാവുകാരന്‍ അടിച്ച് എല്ലൊടിച്ചുവെന്ന് കൊറിയയിലെ ജയില്‍പ്പുള്ളികള്‍ പറഞ്ഞാല്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ വേദനിക്കില്ല. ദക്ഷിണ കൊറിയയില്‍ ആരും ഇനി ജയില്‍ ചാടാനും തയാറാവില്ല. അഥവാ ജയിലിന്‍റെ മതിലിനടുത്തുകൂടി പോയാല്‍ തീര്‍ന്നു കഥ. മുന്നും പിന്നും നോക്കാന്‍ മാത്രം അറിയാവുന്ന റോബോട്ടിന്‍റെ കൈയില്‍ക്കിടന്നു ജീവിതം അവസാനിപ്പിക്കാനായിരിക്കും വിധി. റോബോട്ടുകളെ ജയിലിന്‍റെ സുരക്ഷാ ചുമതല ഏല്‍പ്പിക്കുന്ന ആദ്യ രാജ്യമെന്ന ക്രെഡിറ്റ് എഴുതിച്ചേര്‍ക്കാം ദക്ഷിണ കൊറിയയുടെ പേരില്‍.
ഹോളിവുഡ് സിനിമാ നിര്‍മാതാക്കളുടെ സ്വപ്നങ്ങള്‍ക്കൊ പ്പം ഉയരുകയാണ് റോബോട്ടുകളുടെ നിര്‍മാതാക്കളും. ജയില്‍ വളപ്പിനുള്ളില്‍ സൂക്ഷ്മ നിരീക്ഷണം നടത്തി കാവല്‍ ജോലി പൂര്‍ണമായും ഏറ്റെടുത്തിരിക്കുന്നു റോബോട്ട്. തോക്കും പീരങ്കിയുമായി ജാഗ്രതയോടെ ഉറക്കമില്ലാതെ കാവലിരിക്കുന്ന വടക്കന്‍ കൊറിയയുള്ളതുകൊണ്ട് സുരക്ഷയില്‍ വെറുതെയൊ രു പരീക്ഷണത്തിന് ദക്ഷിണ കൊറിയ തയാറാവില്ല. ഈ റോബോട്ടുകള്‍ മനുഷ്യരേക്കാള്‍ കാഴ്ച ശക്തിയും ആരോഗ്യവും ആയുധ ശേഷിയുമുള്ളതാണെന്നു പരീക്ഷിക്കാനായി അഞ്ചെണ്ണത്തെ പ്രാഥമികമായി ഡ്യൂട്ടി ഏല്‍പ്പിച്ചു. കൃത്യനിഷ്ഠയോടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നു റോബോട്ട് വാര്‍ഡന്‍മാര്‍.
പൊഹാങ് നഗരത്തിലെ ജയില്‍ വാര്‍ഡന്‍മാരോട് പണി പോകില്ലെന്ന് പറഞ്ഞിട്ടുണ്ട്. അവരെ മറ്റേതെങ്കിലും വിഭാഗത്തിലേക്ക് സ്ഥലം മാറ്റും. അഞ്ചു റോബോട്ടുകള്‍ ഇപ്പോള്‍ വാര്‍ഡന്‍മാര്‍. ട്രയല്‍ റണ്‍ വിജയകരമായാല്‍ കൂടുതല്‍ റോബോട്ടുകളെ കൊണ്ടുവരാനാണ് തീരുമാനം. അഞ്ച് അടിയാണ് വാര്‍ഡന്‍ റോബോട്ടിന്‍റെ ഉയരം. പൊലീസുകാരേയും തടവുകാരേയും കണ്ടാല്‍ തിരിച്ചറിയാനുള്ള കഴിവു ണ്ട്. കൃത്യസമയത്ത് വരാന്തയിലൂടെ പട്രോളിങ് നടത്തും. മുറിക്കുള്ളില്‍ തടവുകാരനുണ്ടോ എന്നു നോക്കും. സെല്ലിനുള്ളില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ സെന്‍സര്‍ മെഷിന്‍ അതു കണ്ടെത്തും. ആത്മഹത്യയ്ക്കുള്ള ശ്രമമോ ആക്രമണത്തിനുള്ള സാധ്യതയോ തിരിച്ചറിയും. ഉചിതമാ യ നടപടി എടുക്കുകയും ചെയ്യും.
നാലു ചക്രങ്ങളിലാണ് റോബോട്ടിന്‍റെ സഞ്ചാരം. ഓഫിസിനുള്ളിലിരുന്ന് പൊലീസുകാര്‍ക്ക് വേണമെങ്കില്‍ റോബോട്ടിനെ റിമോട്ട് കണ്‍ട്രോള്‍കൊണ്ടു നിയന്ത്രിക്കാം. പ്രോഗ്രാമുകള്‍ ചെയ് തു തയാറാക്കിയ ഒരു കംപ്യൂട്ടറാ ണ് റോബോട്ടിന്‍റെ മസ്തിഷ്കം. ജയിലിന്‍റെ ഉള്‍പ്രദേശങ്ങളും മുറികളും തടവുകാര്‍ കിടക്കുന്ന സ്ഥലവും മുറിയുടെ വിശദവിവര ങ്ങളുമൊക്കെ അതില്‍ ഫീഡ് ചെയ്തിട്ടുണ്ട്. സിസിടിവിയെക്കാളും മോണിറ്ററിനെക്കാളുമൊക്കെ ഉപകാരപ്രദമാണെന്നു ചുരുക്കം. തടവുകാര്‍ക്ക് റോബോട്ടുമായി ഇടപഴകാനുള്ള അവസരം സൃഷ്ടിക്കുകയാണ് ഇപ്പോള്‍.
ഹോളിവുഡ് സിനിമകളില്‍ കണ്ടിട്ടുള്ളതുപോലെ ഇടിച്ചു നിരത്തുന്ന ടെര്‍മിനേറ്ററുകളല്ല ജയിലിലെ റോബോട്ടെന്നു പറയുന്നു ഏഷ്യന്‍ ഫോറം ഫോര്‍ കറക്ഷന്‍സിലെ പ്രൊഫസര്‍ ലീ ബായിക് ഷുല്‍. അക്രമം കാണിക്കുന്നവരെ ഇടിച്ചു താഴെ വീഴ്ത്തലല്ല റോബോട്ടുകളുടെ ജോലി. തടവുകാരുടെ സഹായികളായിരിക്കും ഈ റോബോട്ട്. സഹതടവുകാരന്‍ അക്രമാസ ക്തനാകുമ്പോള്‍ ഓടിയെത്തുന്ന സഹായിയാണ് റോബോട്ട്. ജയില്‍ അധികൃതര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല