സ്വന്തം ലേഖകന്‍: ചൈനയില്‍ കസ്റ്റംസ് ഓഫിസര്‍മാരായി ഇനി റോബോട്ടുകള്‍, ആദ്യ ബാച്ച് ജോലി ഏറ്റെടുത്തു. ആദ്യമായാണ് ഒരു രാജ്യം കസ്റ്റംസ് ഓഫീസര്‍മാര്‍ക്കു പകരം റോബോട്ടുകളെ രംഗത്തിറക്കുന്നത്. ദക്ഷിണ ഗ്വാങ്ദോങ്ങിലെ തുറമുഖങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെടുന്നവരെ പിടികൂടാന്‍ പത്തു റോബോട്ട് ഓഫീസര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്.
‘ഇന്റലിജന്റ്’ റോബാട്ടുകളുടെ പ്രഥമ ബാച്ചാണിത്. ക്സിയാവോ ഹൈ എന്ന് പേരിട്ട റോബോട്ടുകള്‍ക്ക് കേള്‍ക്കാനും സംസാരിക്കാനും കാണാനും നടക്കാനും മനസ്സിലാക്കാനുമൊക്കെയുള്ള ശേഷിയുണ്ടെന്ന് സിന് ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേകമായി സജ്ജീകരിക്കപ്പെട്ട ഡാറ്റാബേസിന്റെ സഹായത്താല്‍ ചൈനീസ്, ജാപ്പനീസ്, ഇംഗ്ലീഷ് അടക്കം 28 ഭാഷകളിലും ശൈലികളിലുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനും ഇവര്‍ വിദഗ്ദരാണ്.
മുഖം കണ്ട് സംശയം തോന്നുന്നവരെ തിരിച്ചറിഞ്ഞാല്‍ റോബോട്ട് ഉടന്‍ അലാറം മുഴക്കും. ഗവാങ്ദോങ് പ്രവിശ്യയിലെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നിലെ സുരക്ഷാ വിഭാഗത്തില്‍ കഴിഞ്ഞ മാസം ആദ്യമായി ഒരു റോബോട്ടിനെ നിയമിച്ചിരുന്നു. റോബോട്ട് ഓഫീസര്‍മാരുടെ ഇതുവരെയുള്ള പ്രകടനം തൃപ്തിപ്പെടുത്തുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല