സ്വന്തം ലേഖകന്‍: ‘കിം ജോംഗ് ഉന്‍ ഭ്രാന്തന്‍,’ ഉത്തര കൊറിയന്‍ ഏകാധിപതിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടെ. ഫിലിപ്പീന്‍സ് ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്) രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനിരിക്കേയാണ് ഉന്നിനെതിരേ വിമര്‍ശനവുമായി ഡുട്ടെര്‍ട്ടെ രംഗത്തെത്തിയത്.
ആണവയുദ്ധത്തിലേക്ക് വലിച്ചിഴച്ച് ഏഷ്യയെ നശിപ്പിക്കാനുള്ള സാഹചര്യമൊരുക്കുന്ന ഭ്രാന്തന്‍ സമീപനമാണ് ഉന്നിന്റേതെന്ന് ഡുട്ടെര്‍ട്ടെ പറഞ്ഞു. ഉന്നിനെതിരേ ഇതാദ്യമായാണ് ഡുട്ടെര്‍ട്ടെ സംസാരിക്കുന്നത്. ആസിയാന്‍ ഉച്ചകോടിയില്‍ ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ഉള്‍പ്പെടെയുള്ള ചര്‍ച്ച നടക്കാനിരിക്കേയാണ് ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ തുറന്നടിച്ചുള്ള അഭിപ്രായ പ്രകടനം.
അമേരിക്ക, ജപ്പാന്‍, ഇന്ത്യ, ചൈന, ഉത്തകൊറിയ, ദക്ഷിണകൊറിയ തുടങ്ങി 27 രാജ്യങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഉച്ചകോടിയില്‍ സംബന്ധിക്കുണ്ട്. മേഖലയില്‍ ഉത്തര കൊറിയയുടെ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ച്ചയായി അസ്വസ്ഥതയുണ്ടാക്കുകയും യുഎസും ഉത്തര കൊറിയയും പരസ്ര്‍പരം പോര്‍വിളി മുഴക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചേരുന്ന സമ്മേളനം ഏറെ നയതന്ത്ര പ്രാധാന്യമുള്ളതാണെന്ന് വിലയിരുത്തെപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല