സ്വന്തം ലേഖകന്‍: റോഹിങ്ക്യകള്‍ക്ക് പ്രതീക്ഷ നല്‍കി ഐക്യരാഷ്ട്ര സഭയും മ്യാന്മറും തമ്മില്‍ പുനരധിവാസ കരാറില്‍ ധാരണയായി. ബംഗ്ലാദേശില്‍ അഭയംതേടിയ ഏഴു ലക്ഷത്തിലേറെ വരുന്ന റോഹിങ്ക്യ അഭയാര്‍ഥികളുടെ തിരിച്ചുപോക്കിനും ഇതോടെ വഴിതെളിഞ്ഞു. റോഹിങ്ക്യകളുടെ സുരക്ഷിതവും സ്ഥിരതയുള്ളതുമായ മടക്കത്തിന് സഹായകമാകുന്ന സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ധാരണപത്രമാണ് ഒപ്പുവെച്ചിരിക്കുന്നത്. എന്നാല്‍, റോഹിങ്ക്യകള്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങളൊന്നും ധാരണയിലില്ല.
യു.എന്‍ ഏജന്‍സികളായ യു.എന്‍.ഡി.പിയും യു.എന്‍.എച്ച്.സി.ആറുമാണ് മ്യാന്മര്‍ സര്‍ക്കാറുമായി ധാരണയിലെത്തിയത്. നേരത്തെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഭക്ഷണമെത്തിച്ചതിന്റെ പേരില്‍ യു.എന്‍ ഏജസികളും മ്യാന്മര്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു. അഭയാര്‍ഥികളുടെ തിരിച്ചുപോക്ക് വൈകാനും ഇത് കാരണമായി.
റോഹിങ്ക്യന്‍ ഭൂരിപക്ഷപ്രദേശമായ രാഖൈനില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് യു.എന്‍ അധികൃതര്‍ക്ക് ഉടന്‍ സന്ദര്‍ശനാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കരാര്‍ ഒപ്പിട്ടശേഷം മ്യാന്മറിലെ യു.എന്‍ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. റോഹിങ്ക്യകളുടെ സുരക്ഷയും സ്വത്വസംരക്ഷണവും പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യംവിട്ടവരുടെ തിരിച്ചുവരവ് വേഗത്തിലാക്കാന്‍ കരാര്‍ സഹായിക്കുമെന്ന് മ്യാന്മര്‍ സര്‍ക്കാര്‍ വൃത്തങ്ങളും പ്രസ്താവനയില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല