1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2017

സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിംഗ്യന്‍ മേഖലയിലെ കൊച്ചു പെണ്‍കുട്ടികളെ പോലും മ്യാന്മര്‍ സൈന്യം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായി ആരോപണം. വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ രാഖൈനില്‍ റോഹിംഹ്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍ മ്യാന്മര്‍ സൈന്യം തുടരുന്നതായുള്ള വാര്‍ത്തകള്‍ക്കിടയാണ് പുതിയ ആരോപണം.

സൈന്യത്തിന്റെ ക്രൂരതകളില്‍നിന്ന് രക്ഷതേടി ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന 10 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ പോലും സൈന്യം ക്രൂരമായി ബലാത്സംഗം ചെയ്യുകയാണെന്ന് സന്നദ്ധ സംഘടനകളുടെ റിപ്പോര്‍ട്ട്. ഈ കുട്ടികള്‍ക്ക് ചികിത്സയും കൗണ്‍സലിങ്ങും നല്‍കുന്ന മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ് (എം.എസ്.എഫ്) എന്ന സംഘമാണ് ആരോപണം ഉന്നയിച്ചത്.

ബംഗ്ലാദേശ് അതിര്‍ത്തിയിലെ കോക്‌സസ് ബസാറിലെ അഭയാര്‍ഥി ക്യാമ്പിലാണ് ഇവര്‍ക്കായി പ്രത്യേക ക്ലിനിക് തുടങ്ങിയിരിക്കുന്നത്. ചികിത്സ നല്‍കിയ സ്ത്രീകളില്‍ പകുതിയും 18 വയസ്സിനു താഴെയുള്ളവരാണ്. അവരില്‍ ഒമ്പതും പത്തും വയസ്സുള്ളവരുണ്ടെന്നും എം.എസ്.എഫ് വക്താവ് വ്യക്തമാക്കി. അതേസമയം, ഒരുപാട് പേര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പേടിയും മാനഹാനിയും മൂലം പല പെണ്‍കുട്ടികളും പീഡനം നടന്നത് പുറത്തുപറയാന്‍ മടിക്കുകയാണെന്നും സംഘടന വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.