1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2012

 ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡററുടെ വിജയം. ആദ്യ സെറ്റ് 6-3ന് നേടിയെങ്കിലും രണ്ടാം സെറ്റ് 3-6ന് ഫെഡറര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു.

എന്നാല്‍ അവസാന രണ്ട് സെറ്റുകളിലും ശക്തമായി തിരിച്ചടിച്ച ഫെഡറര്‍ 6-4, 6-3 എന്ന സ്‌കോറില്‍ രണ്ട് സെറ്റുകളും സ്വന്തമാക്കി ഫൈനല്‍ ഉറപ്പിച്ചു. ഇതോടെ എട്ടാം വിംബിള്‍ഡണ്‍ ഫൈനലെന്ന നേട്ടംകൂടി ഫെഡറര്‍ക്ക് സ്വന്തമായി. ഫെഡററുടെ 24-ാം ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കൂടിയാണിത്.

അതേസമയം നാളെ നടക്കുന്ന വനിത ഫൈനലില്‍ സെറീന വില്യംസ്, അഗ്നിയേസ്‌ക റാഡ്‌വന്‍സ്‌കയെ നേരിടും. വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന ആദ്യ പോളണ്ടുകാരിയാണ് റാഡ്‌വന്‍സ്‌ക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.