1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2011

നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും തലവേദനയുണ്ടാക്കുന്ന നടികളില്‍ പ്രമുഖയാണ്‌ റോമ. മലയാള സിനിമയില്‍ കാലെടുത്തു വച്ച നാള്‍ മുതല്‍ റോമയെ വിവാദങ്ങളും വിടാതെ പിന്തുടരുകയാണ്‌. ഇപ്പോഴിതാ പപ്പന്‍ പയറ്റുവിള സംവിധാനം ചെയ്യുന്ന ‘കുഞ്ചിയമ്മയ്‌ക്കഞ്ചു മക്കളി’ലെ നായികാ സ്‌ഥാനത്തു നിന്നും റോമയെ മാറ്റിയിരിക്കുന്നു. വിവാദങ്ങളുടെ റാണിയായ റോമയെ വച്ച്‌ പടം തുടങ്ങിയാല്‍ പാതിവഴിക്ക്‌ വച്ച്‌ വല്ല വിലക്കോ മറ്റോ വന്നാല്‍ പെട്ടുപോകും എന്ന പേടിയാണത്രേ സംവിധായകനും കൂട്ടര്‍ക്കും!

പപ്പന്‍ പയറ്റുവിള ഇതിനു തൊട്ടു മുന്‍പ്‌ സംവിധാനം ചെയ്‌ത ‘അഡ്വക്കറ്റ്‌ ലക്ഷ്‌മണന്‍ ലേഡീസ്‌ ഒണ്‍ലി’ എന്ന ചിത്രം തൊഴിലാളികള്‍ക്ക്‌ ബാറ്റ കൊടുത്തില്ല എന്ന കാരണത്താല്‍ തിയേറ്ററുകളിലെത്തിക്കാനാവാതെ പെട്ടിയിലുറങ്ങുകയാണ്‌. മുകേഷും മല്ലികാ കപൂറുമായിരുന്നു ഈ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.