രണ്ടായിരം വര്‍ഷം മുന്‍പും വേശ്യവൃത്തി നിലനിന്നിരുന്നു എന്ന് പറഞ്ഞാല്‍ നമുക്കൊക്കെ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടായിരിക്കും അല്ലെ .എന്നാല്‍ സംഗതി സത്യമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന രേഖകള്‍ സൂചിപ്പിക്കുന്നത്.ബ്രിട്ടനില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു റോമന്‍ വേശ്യാലയത്തില്‍ പ്രവേശിക്കുന്നതിന് ആവശ്യമായ ടോക്കന്‍ കണ്ടെത്തിയതാണ് സഹസ്രാബ്ദങ്ങള്‍ക്കുമപ്പുറവും മാംസക്കച്ചവടം നിലനിന്നിരുന്നു എണ്ണത്തിന് തെളിവായി ചരിത്രകാരന്മാര്‍ പറയുന്നത്. പണ്ടുകാലത്ത് ബ്രിട്ടണില്‍ പ്രവര്‍ത്തിച്ചിരുന്ന വേശ്യാലത്തിലേക്ക് പ്രവേശിക്കാനുള്ള ടോക്കണാണ് കണ്ടെത്തിയിരിക്കുന്നത്.
ഏതാണ്ട് രണ്ടായിരം വര്‍ഷം പഴക്കമുള്ള ടോക്കനാണ് കണ്ടെത്തിയത്. വെങ്കല നിര്‍മ്മിതമായ ടോക്കണ്‍ പത്ത് പെന്‍സിന്റെ നാണയത്തെക്കാളും ചെറുതാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള ആദ്യത്തെ ടോക്കനാണ് ബ്രിട്ടണില്‍ കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറഞ്ഞു.
പതിനാല് റോമന്‍ നാണയങ്ങള്‍ കൊടുത്ത് വാങ്ങുന്നതാണ് ഈ ടോക്കണ്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്. എഡി ആദ്യ നൂറ്റാണ്ടില്‍ തൊഴിലാളികള്‍ക്ക് ഒരു ദിവസം കൂലിയായി നല്‍കിയിരുന്ന തുകയാണ് ഇതെന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു. ഇത് റോമന്‍ സ്ത്രീകളെ അടിമകളാക്കി വെച്ചിരുന്ന വേശ്യാലയം ആണെന്ന് സംശയിക്കുന്നതായും ഗവേഷകര്‍ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് വേശ്യാലയങ്ങള്‍ ബ്രിട്ടണിലുണ്ടായിരുന്നതായി പല ഗവേഷണങ്ങളില്‍നിന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഈ ടോക്കണ്‍ മ്യൂസിയം ഓഫ് ലണ്ടന് കൈമാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു ടോക്കണ്‍ ആദ്യമായിട്ടാണ് ബ്രിട്ടണില്‍ കണ്ടെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല