സ്വന്തം ലേഖകന്‍: റുമേനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം തിളക്കുന്നു; ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍. സാമൂഹ്യ സുരക്ഷ, നികുതി, പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നും വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും ആവശ്യപ്പെട്ടാണ് റുമേനിയയില്‍ പ്രതിഷേധം തുടരുന്നത്.
ഞായറാഴ്ച നടന്ന പ്രതിഷേധ റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. റുമേനിയന്‍ ദേശീയ പതാകയുമേന്തി നടത്തിയ റാലി വെള്ളായാഴ്ചത്തേതില്‍ നിന്ന് വ്യത്യസ്തമായി സമാധാനപരമായിരുന്നു. വെള്ളിയാഴ്ച നടന്ന പ്രതിഷധ റാലി അക്രമാസക്തമാവുകയും പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ടിയര്‍ഗ്യാസ് ഉള്‍പ്പെടെയുള്ളവ പ്രയോഗിക്കുകയും ചെയ്തിരുന്നു.
അന്ന് 400ലേറെ പേരാണ് പരിക്കേറ്റ് ആശുപത്രിയിലായത്. പരിക്കേറ്റവരില്‍ ഇവരില്‍ 11 പോലീസുകാരും ഉണ്ടെന്നാണ് വിവരം. അതേസമയം, പ്രതിഷേധക്കാരുടെ ആവശ്യങ്ങളോട് റുമേനിയന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല