സ്വന്തം ലേഖകന്‍: ‘പല ആവശ്യങ്ങള്‍ക്കും പണം വേണം, എങ്കില്‍പ്പിന്നെ എന്റെ കൈയ്യിലുള്ള ഏറ്റവും വിലകൂടിയ വസ്തു വിറ്റാലെന്താ?’ 18 കോടി രൂപക്ക് കന്യകാത്വം വിറ്റ റൊമാനിയന്‍ പെണ്‍കുട്ടി ചോദിക്കുന്നു. അലക്‌സാണ്ട്ര കെഫ്രന്‍ എന്ന ഈ 18കാരിയായ റൊമാലിയന്‍ പെണ്‍കുട്ടിക്ക് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മാര്‍ക്കറ്റിംഗും ബിസിനസ്സും പഠിക്കാനും വീട് വയ്ക്കാനും മാതാപിതാക്കളേയും നോക്കാനും പണം വേണം. അപ്പോള്‍ പിന്നെ തന്റെ പക്കല്‍ ഉള്ള ഏറ്റവും വിലയേറിയവ തന്നെ വില്‍ക്കുന്നതല്ലേ നല്ലതെന്നാണ് അലക്സ്സാണ്ട്രയുടെ ചോദ്യം.
2.5 ദശലക്ഷം ഡോളറിനാണ് (ഏകദേശം 17 കോടി രൂപ) അലക്‌സാണ്ട്ര തന്‌റെ കന്യകാത്വം വിറ്റത്. സിന്‍ഡ്രല്ല എസ്‌കോര്‍ട്ട് എന്ന സ്ഥാപനം വഴി ഒരു ഹോംങ് കോംങ് ബിസിനസ്സുകാരന്‍ അലക്‌സാണ്ട്രയുടെ ആദ്യത്തെ രതിയനുഭവം ലേലത്തില്‍ വാങ്ങി. ഇടനില നിന്ന കമ്പനിക്ക് തുകയുടെ 20% കമ്മീഷന്‍ നല്‍കണം. ബാക്കി തനിക്കു അവകാശപ്പെട്ടതാണ് എന്ന് ഈ കൌമാരക്കാരി പറയുന്നു.
ശരീരം വില്‍ക്കുന്നവരെ കുറിച്ചു താന്‍ കേട്ടിട്ടുണ്ട്. അപ്പോഴാണ് ഇങ്ങനെയൊരു ആശയമുദിച്ചത്. അത് പിന്നെയും ആകാം. പക്ഷെ കന്യാകത്വം ഒരിക്കല്‍ മാത്രമല്ലേ നഷ്ടപ്പെടാന്‍ കഴിയുകയുള്ളൂ? എന്തായാലും ഒരിക്കല്‍ ഇത് ഒരു ബോയ്ഫ്രണ്ട് അവകാശപ്പെടുത്തും. അവന്‍ എന്നെ ഉപേക്ഷിച്ചു പോകുമ്പോള്‍ എനിക്കെന്താണ് അതില്‍ ബാക്കിയുണ്ടാകുക? ഇതാകുമ്പോള്‍ എന്റെ ജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കാനെങ്കിലും കഴിയുമല്ലോ. അലക്‌സാണ്ട്ര ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഏതൊരു സാധനവും ലേലത്തില്‍ വയ്ക്കുന്നത് പോലെ അലക്‌സാണ്ട്ര തന്റെ അഴകളവുകളുടെ സ്വാകാര്യ പരസ്യം ഫേസ്ബുക്കിലൂടെ നടത്തി. താന്‍ ഇപ്പോഴും കന്യകയാണ് എന്നുറപ്പിക്കുന്ന ടെസ്റ്റുകള്‍ നടത്തിയതിനു ശേഷമാണ് ലേലം ഉറപ്പിച്ചത്. ഇനി ഹോംങ് കോങ്ങില്‍ പോയി ഒരിക്കല്‍ കൂടി പരിശോധന നടത്തണം. അതിനു ശേഷമായിരിക്കും പണം ലഭിക്കുക എന്ന് പറയുന്ന അലക്‌സാണ്ട്രയ്ക്കു പക്ഷെ അപരിചിതനായ പങ്കാളി നടത്തേണ്ടതായ പരിശോധനകളെ കുറിച്ചു അറിവില്ല. ഗര്‍ഭിണിയാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുമെന്ന് മാത്രമറിയാം.
അലക്‌സാണ്ട്ര ഇങ്ങനെയൊരു തീരുമാനത്തിലെത്തിയ കാര്യം വീട്ടുകാര്‍ക്കറിയില്ല. അച്ഛന്‍ വളരെ കാര്‍ക്കശ്യക്കാരനാണ്, അതിനാല്‍ വീട്ടില്‍ പറയാന്‍ പേടിയായിരുന്നു. അമ്മയ്ക്കും ഇളയ സഹോദരിക്കും അറിയില്ല. ഇനി അഥവാ ഇത് എപ്പോഴെങ്കിലും അറിഞ്ഞു അവര്‍ എതിര്‍ക്കുകയാണെങ്കില്‍ തനിക്കു കിട്ടുന്ന പണം അവര്‍ക്ക് നല്‍കില്ല എന്നും
അലക്‌സാണ്ട്ര പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല