സ്വന്തം ലേഖകന്‍: തനിക്ക് ഒരു കുഞ്ഞിനെ തരുന്ന പുരുഷന് പ്രതിഫലം വാഗ്ദാനം ചെയ്തു കൊണ്ടുള്ള യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പടിഞ്ഞാറന്‍ റൊമാനിയയിലെ തിമിയോവാര സ്വദേശിനിയായ ഇരുപത്തഞ്ചുകാരി അഡേലീന അബു?വാണ് പുരുഷന്മാരെ കൊച്ചാക്കി ഇത്തരമൊരു പോസ്റ്റിട്ടത്.
350 പൗണ്ടാണ് അഡേലിനയുടെ വാഗ്ദാനം. ഒപ്പം പുരുഷന്മാര്‍ക്ക് പക്വതയില്ലാത്തതിനാല്‍ തനിക്കൊരു കാമുകനേയോ ഭര്‍ത്താവിനേയോ ആവശ്യമില്ലെന്നും അഡേലിന പറയുന്നു.
ഒരു പുരുഷനെ കണ്ടെത്തുന്നത് വലിയ കാര്യമല്ല. എന്നാല്‍ കുഞ്ഞിനെ ആവശ്യമുള്ള ഒരാളെ കണ്ടെത്തുന്നതാണ് പ്രയാസം. അതിനാല്‍ യാതൊരു അടിസ്ഥാനവുമില്ലാതെ പൊട്ടിമുളക്കുന്ന ഒരു ബന്ധത്തില്‍ ചെന്നുപെട്ട് പാഴാക്കി കളയാന്‍ തനിക്ക് സമയമില്ല.
താനൊരു പക്വതയുള്ള സ്വതന്ത്രയായ വ്യക്തിയാണ്. ഒരു പുരുഷനേക്കാള്‍ ഒരു കുഞ്ഞിനെയാണ് തനിക്കാവശ്യം. അതിന് സഹായിക്കുന്ന പുരുഷന് താന്‍ 350 പൗണ്ട് നല്‍കുമെന്നും പറഞ്ഞാണ് അഡേലിന ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പോസ്റ്റ് വൈറലായതോടെ അഡേലിനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. എന്നാല്‍ വളരെ ഗൗരവത്തോടെ താനിട്ട പോസ്റ്റിനെ ആരും വേണ്ടത്ര പരിഗണിക്കുന്നില്ലെന്നും എല്ലാവരും വെറും തമാശയായി കണ്ടാണ് കമന്റും ഷെയറും ചെയ്യുന്നതെന്നുമാണ് അഡേലിനയുടെ സങ്കടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല