1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2012

യുഎസ് പ്രസിഡന്റ് ഇലക്്ഷനില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മുന്‍ മാസച്യൂസെറ്റ്സ് ഗവര്‍ണര്‍ മിറ്റ് റോംനി തന്നെയായിരിക്കുമെന്ന് ഏതാണ്ടു തീര്‍ച്ചയായി. മുഖ്യ എതിരാളിയായ റിക് സാന്റോറം മത്സരത്തില്‍നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ചു. റോണ്‍ പോള്‍, ന്യൂട്ട് ഗിന്‍ഗ്രിച്ച് എന്നിവര്‍ ഏറെ പിന്നിലായതിനാല്‍ റോംനിക്ക് ഇനി കാര്യമായ എതിര്‍പ്പു നേരിടേണ്ടതില്ല.

എന്നാല്‍ പ്രസിഡന്റ് ഇലക്ഷനില്‍ വിജയിക്കണമെങ്കില്‍ റോംനിക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നാണ് അഭിപ്രായവോട്ടെടുപ്പുകള്‍ നല്‍കുന്ന സൂചന. സാമ്പത്തികരംഗത്തെക്കുറിച്ച് ഏറെ വിമര്‍ശനമുയര്‍ന്നിട്ടും പ്രസിഡന്റ് ഒബാമയ്ക്ക് 51% പേരുടെ പിന്തുണയുണ്െടന്നാണ് ഏറ്റവും ഒടുവിലത്തെ എബിസി-വാഷിംഗ്ടണ്‍ പോസ്റ് സര്‍വേ നല്‍കുന്ന സൂചന. റോംനിക്ക് 44% വോട്ടര്‍മാരുടെ പിന്തുണയേയുള്ളു.

പുത്രി ബല്ലയുടെ ചികിത്സ പ്രമാണിച്ച് സാന്റോറം പ്രചാരണരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തിങ്കളാഴ്ച ബല്ലായെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. ഇതെത്തുടര്‍ന്ന് ഇന്നലെ ഗെറ്റിസ്ബര്‍ഗില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് പിന്മാറാനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചത്.

രോഗിണിയായ മകളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ തത്കാലം മത്സരിക്കേണ്ടതില്ലെന്നാണു കുടുംബത്തിന്റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. റോംനിക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇരുവരും തമ്മില്‍ ആശയവിനിമയം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ഈയിടെ നടന്ന മൂന്നു പ്രൈമറികളില്‍ റോംനിയോടു പരാജയപ്പെട്ട സാന്റോറം 24ലെ പെന്‍സില്‍വാനിയ പ്രൈമറിയില്‍ നേട്ടമുണ്ടാക്കാമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍. ഈയിടെ നടന്ന അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത് പെന്‍സില്‍വാനിയയും സാന്റോറത്തെ കൈവിടുമെന്നാണ്.

പിന്മാറാനുള്ള സാന്റോറത്തിന്റെ തീരുമാനത്തെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റി സ്വാഗതം ചെയ്തു. രണ്ടു സ്റേറ്റുകളില്‍ മാത്രം ജയിച്ച മുന്‍ സ്പീക്കര്‍ ന്യൂട്ട് ഗിന്‍ഗ്രിച്ചിനെ പിന്മാറ്റാനുള്ള നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഇപ്പോഴത്തെ കണക്കനുസരിച്ച് റോംനിക്ക് 656 ഡലിഗേറ്റുകളുടെ പിന്തുണയുള്ളപ്പോള്‍ സാന്റോറത്തിന് 272 പേരുടെയും ഗിന്‍ഗ്രിച്ചിന് 140 പേരുടെയും പിന്തുണയാണുള്ളത്. റോണ്‍ പോളിനെ 67 പേര്‍ പിന്തുണയ്ക്കുന്നു. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ നോമിനേഷന്‍ കിട്ടാന്‍ 1144 ഡലിഗേറ്റുകളുടെ പിന്തുണയാണു വേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.